പെരിന്തല്‍മണ്ണയില്‍ നിരോധിത നോട്ടുകളുടെ വന്‍ശേഖരം പിടികൂടി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വീണ്ടും നിരോധിത നോട്ടുകളുടെ വന്‍ശേഖരം പിടികൂടി. 2.20 കോടി രൂപയുമായി നാലുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു.
മലപ്പുറം കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്വദേശി പൊറ്റമ്മല്‍ വീട്ടില്‍ സൈതലവി (49), കൊണ്ടോട്ടിയിലെ പാറമ്മല്‍ റിഷാദ് (36), പാണ്ടിക്കാട് തച്ചിങ്ങനാടം നല്ലൂര്‍ സ്വദേശി മൂത്താലി വീട്ടില്‍ മൊയ്തീന്‍ (52), കുഴിമണ്ണ തൈക്കുന്നത്ത് വീട്ടില്‍ റഷീദ് (45) എന്നിവരാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എന്‍.പി മോഹനചന്ദ്രന്റെയും സംഘത്തിന്റെയും പിടിയിലായത്.
നിരോധിച്ച 500,1000 നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി പെരിന്തല്‍മണ്ണയിലെത്തിയ സംഘത്തെക്കുറിച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ സഹിതം പൊലിസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് വേഷം മാറിയെത്തിയ പൊലിസ് ആഡംബര കാറിലെത്തിയ സംഘത്തെ പെരിന്തല്‍മണ്ണ പൂപ്പലത്ത് വച്ചാണ് പിടികൂടിയത്.
അതേസമയം, നോട്ട് നിരോധനത്തിന് ഇന്നേക്ക് ഒരുവര്‍ഷം തികയുമ്പോള്‍ 15 കോടിയിലധികം നിരോധിച്ച നോട്ടുകളാണ് പെരിന്തല്‍മണ്ണയില്‍ മാത്രം പിടികൂടിയത്. ഈ കേസുകളിലെല്ലാം പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടന്നു വരികയാണ്.
26 പേര്‍ കേസുകളില്‍ പ്രതികളാണ്. ഇതിലുള്‍പ്പെട്ട സംഘങ്ങള്‍ക്ക് കുഴല്‍പ്പണ മാഫിയയുമായുള്ള ബന്ധവും മറ്റും പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചു വരികയാണെന്നും പൊലിസ് പറഞ്ഞു.
പെരിന്തല്‍മണ്ണ സി.ഐ ടി.സ് ബിനു മൂത്തേടം, എസ്.ഐ ഖമറുദ്ദീന്‍ വള്ളിക്കാടന്‍, അഡീഷണല്‍ എസ്.ഐ എം.ബി രാജേഷ്, ടൗണ്‍ ടീം ഉദ്യോഗസ്ഥരായ പി.എന്‍ മോഹനകൃഷ്ണന്‍, സി.പി മുരളി, എന്‍.ടി കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, എസ്.സുമേഷ്, ജയന്‍, ദിനേശ് കിഴക്കേക്കര, ഷിനോജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തു കേസിന്റെ തുടരന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."