അനുമതിയില്ലാതെ ഹാദിയയെ കാണാന്‍ ശ്രമിച്ച സോളിഡാരിറ്റി പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു
വൈക്കം: അനുമതിയില്ലാതെ ഹാദിയയെ കാണാന്‍ ശ്രമിച്ചതിന് സോളിഡാരിറ്റി പ്രവര്‍ത്തകരെയും, പൗരാവകാശ പ്രവര്‍ത്തകരെയും പൊലിസ് തടഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഇരുപതംഗ സംഘം ടി.വി.പുരത്തുള്ള ഹാദിയയുടെ വീട്ടിലേക്ക് എത്തിയത്.
ഹാദിയയെ കാണാനും വൈദ്യസഹായം നല്കുന്നതിനുമാണ് എത്തിയതെന്നാണ് ഇവര്‍ അറിയിച്ചത്. സംഘം വരുന്നത് മുന്‍കൂട്ടി അറിഞ്ഞ് ഹാദിയയുടെ വീട്ടിലേക്കുള്ള വഴിയുടെ രണ്ടുഭാഗങ്ങളും പൊലിസ് തടഞ്ഞു. ഹാദിയയുടെ പിതാവിന്റെ അനുമതിയില്ലാതെ വീട്ടിലേക്ക് കടത്തിവിടില്ല എന്ന് പൊലിസ് പറഞ്ഞു. തുടര്‍ന്ന് സംഘത്തിലുള്ളവര്‍ ഡി.ജി.പിയുമായും മുഖ്യമന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെട്ടെങ്കിലും കാണാന്‍ അനുമതി ലഭിച്ചില്ല. പൊലിസ് ഹാദിയയുടെ പിതാവ് അശോകനുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹവും അനുമതി നിഷേധിച്ചു.
ഇതേത്തുടര്‍ന്ന് സുപ്രിം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സംയമനം പാലിക്കണമെന്നും പിരിഞ്ഞുപോകണമെന്നും സംഘത്തോട് പൊലിസ് ആവശ്യപ്പെട്ടു. ഇതിനിടെ സംഘത്തിലുള്ളവരും നാട്ടുകാരുമായും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലിസ് ഇടപ്പെട്ട് സംഘത്തിലുള്ളവരെ തിരികെ അയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."