അമ്മൂമ്മയെ കബളിപ്പിക്കാന്‍ നോട്ടിന്റെ കളര്‍ പ്രിന്റ് എടുത്തവര്‍ വെട്ടിലായി
മുഹമ്മ: അമ്മൂമ്മയെ കബളിപ്പിക്കാന്‍ നോട്ടിന്റെ കളര്‍ പ്രിന്റ് എടുത്തവര്‍ കള്ളനോട്ട് കേസില്‍ പ്രതികളാകും. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കോളജ് അധ്യാപകന്റെ വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. തൊണ്ണൂറുകാരിയായ അമ്മൂമ്മ എപ്പോഴും വീട്ടുകാരോട് പണം ആവശ്യപ്പെടും. നോട്ടിന്റെ കളര്‍ പ്രിന്റ് എടുത്തുനല്‍കിയാണ് ഇവര്‍ അമ്മൂമ്മയെ തൃപ്തിപ്പെടുത്തുന്നത്.
പുതിയതായി എത്തിയ ഹോംനഴ്സിന് അമ്മൂമ്മ 500രൂപയുടെ നോട്ട് നല്കി. ഇവര്‍ ഇത് സമീപത്തെ കടയില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ നല്കി. പണം എടുക്കില്ലെന്ന് കടക്കാരന് പറഞ്ഞപ്പോള്‍ വീണ്ടും വീട്ടില്‍ പോയി 500 രൂപയുമായി വന്നു. ഇതും എടുക്കില്ലെന്ന് പറഞ്ഞപ്പോള്‍ 2000 രൂപയുമായി എത്തി. ഇതും കടക്കാരന് തിരികെ നല്കി. ഇതിനിടെ കടയുടമ പൊലിസില്‍ വിവരം അറിയിച്ചു.
പൊലിസ് നടത്തിയ പരിശോധനയില്‍ നോട്ടിന്റെ പകര്‍പ്പുകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ കോളജ് അധ്യാപകനെതിരേയും ബന്ധുക്കള്‍ക്കെതിരേയും കേസെടുക്കുമെന്ന് മാരാരിക്കുളം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."