HOME
DETAILS

ജീവനക്കാരെ 'മാന്യന്‍'മാരാക്കാന്‍ പഞ്ചായത്ത് വകുപ്പ്

  
backup
November 08 2017 | 02:11 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0

മലപ്പുറം: ജീവനക്കാരെ മാന്യത പഠിപ്പിക്കാന്‍ നിര്‍ദേശവുമായി പഞ്ചായത്ത് വകുപ്പ്. പഞ്ചായത്ത് ജീവനക്കാര്‍ മാന്യതയില്ലാതെ പൊതുജനങ്ങളോട് പെരുമാറുന്നതായും ഫോണിലൂടെയുള്ള അന്വേഷണങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കുന്നില്ലെന്നും വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ നടപടി. ഗ്രാമപഞ്ചായത്ത് ഓഫിസിലും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്ക് വരുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് ഡയറക്ടര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും അപേക്ഷകളില്‍ കാലതാമസമുണ്ടാകുന്ന പക്ഷം കാര്യകാരണ സഹിതം ബോധ്യപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളില്‍ തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ളതാണെന്നും സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ജീവനക്കാര്‍ക്കായി ഏഴ് നിര്‍ദേശങ്ങളോടെയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെതിരേ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനും അവസരമുണ്ട്. പരാതികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരും മറ്റ് ഓഫിസുകളില്‍ ഓഫിസ് തലവനും പരിശോധിച്ച് ഉടനെ പരിഹരിക്കുകയും ചെയ്യണം. ഫോണിലൂടെയുള്ള അന്വേഷണങ്ങള്‍ക്ക് വ്യക്തമായി ഉത്തരം നല്‍കണം.
ബന്ധപ്പെട്ട സെക്ഷന്‍ ജീവനക്കാരന്‍ അവധിയിലാണെങ്കില്‍ അത് അന്വേഷകരെ ബോധ്യപ്പെടുത്തുകയും വേണം. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷിച്ച് പരിഹാരം കാണണം. ആവശ്യമെങ്കില്‍ ജീവനക്കാരെ വിളിച്ച് താക്കീത് ചെയ്യണം. ആവര്‍ത്തിച്ച് നിയമലംഘനം നടത്തിയാല്‍ ചട്ടപ്രകാരമുള്ള അച്ചടക്ക നപടി സ്വീകരിക്കുമെന്നും സര്‍ക്കുലറിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago