'ദഅ്വത്തിനൊരു കൈത്താങ്ങ് 'പദ്ധതി വിജയിപ്പിക്കുക: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ ദഅ്വത്തിന് ഒരു കൈത്താങ്ങ് എന്ന പേരില്‍ നടത്തുന്ന രണ്ടാം ഘട്ട വിഭവ സമാഹരണ കാംപയിന് വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.
മഹല്ല് ശാക്തീകരണം, സാമൂഹിക സംസ്കരണ പരിപാടികള്‍, പ്രസിദ്ധീകരണ പ്രചാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ബൃഹത് പദ്ധതികളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഫണ്ട് സമാഹരണത്തിലും അനുബന്ധ പരിപാടികളിലും പങ്കാളികളാവാന്‍ സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
ചേളാരിയിലെ മുഅല്ലിം പ്രസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര് അധ്യക്ഷനായി. എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര് ആലുവ, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര് വയനാട്, ഉമര്‍ ഫാറൂഖ് മൗലവി ചിക്മംഗളൂരു, കെ.കെ ഇബ്റാഹിം മുസ്ലിയാര് കോഴിക്കോട്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, അസൈനാര്‍ ഫൈസി ഫറോക്ക്, എ.എം ശരീഫ് ദാരിമി നീലഗിരി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, മുഹമ്മദലി ഫൈസി പാലക്കാട്, അബ്ദുല്‍ ലത്തീഫ് ദാരിമി മംഗലാപുരം, ഇല്യാസ് ഫൈസി തൃശൂര്‍, എം.എസ് ഹാശിം ബാഖവി ഇടുക്കി, കെ. മുഹമ്മദലി മുസ്ലിയാര് കോട്ടയം, ഷാജഹാന് മൗലവി കൊല്ലം, എം. അശ്റഫ് ബാഖവി തിരുവനന്തപുരം, എസ്.എം ശാജഹാന്‍ ജലാലി കന്യാകുമാരി സംസാരിച്ചു. കൊടക് അബ്ദുറഹ്മാന് മുസ്ലിയാര് സ്വാഗതവും പുറങ്ങ് മൊയ്തീന് മുസ്ലിയാര് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."