HOME
DETAILS
MAL
ഒളിംപിക് ബജറ്റ് ജപ്പാന് വെട്ടിക്കുറച്ചു
backup
November 08 2017 | 02:11 AM
ടോക്യോ: 2020ലെ ടോക്യോ ഒളിംപിക്സിനുള്ള ബജറ്റ് ജപ്പാന് വെട്ടിക്കുറച്ചു. നിശ്ചയിച്ച ബജറ്റില്‍ നിന്ന് 360 മില്യണ്‍ ഡോളറാണ് ജപ്പാന് വെട്ടിക്കുറച്ചത്. നേരത്തെ ഒളിംപിക്സിനായി ജപ്പാന് ചെലവാക്കുന്ന തുക വളരെ അധികമാണെന്ന് വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്ന് ഒളിംപിക് പ്ലാനിങ് കമ്മിറ്റി ചേര്‍ന്നാണ് ബജറ്റ് കുറയ്ക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിട്ടങ്ങളുടെ ചെലവ് കുറയ്ക്കാനും സ്റ്റേഡിയങ്ങളില്‍ വിലകുറഞ്ഞ താല്‍ക്കാലിക സീറ്റുകള്‍ സ്ഥാപിക്കാനും പ്ലാനിങ് സമിതി തീരുമാനിച്ചു. ഇതുപ്രകാരം നിര്‍മാണ പ്രവൃത്തികളില്‍ 182.2 മില്യണ്‍ ലാഭിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."