HOME
DETAILS
MAL
ഐ.ഒ.എ യോഗത്തില്‍ ചൗത്താല: പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറ്റം
backup
November 08 2017 | 02:11 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ യോഗത്തില്‍ മുന്‍ പ്രസിഡന്റ് അഭയ് സിങ് ചൗത്താലയെത്തിയത് വന്‍ വിവാദത്തില്‍. ക്ഷണിക്കാതെയാണ് യോഗത്തില്‍ അദ്ദേഹം പങ്കെടുത്തത്. അംഗങ്ങളുടെ പ്രതിഷേധം കാരണം 10 മിനുട്ടിന് ശേഷം ചൗത്താല പിന്മാറുകയും ചെയ്തു.
നേരത്തെ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ചൗത്താലയെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിലക്കിയിരുന്നു. അദ്ദേഹത്തെ അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. യോഗത്തില്‍ കമ്മിറ്റിയില്‍ അംഗമല്ലാത്ത ചൗത്താല പങ്കെടുത്തതിനെ തുടര്‍ന്ന് ജി.എസ് മന്ദര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് അദ്ദേഹം പിന്മാറിയത്.
അതേസമയം ചൗത്താലയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പങ്കെടുത്തതിനെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും ജനറല്‍ സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."