HOME
DETAILS
MAL
കറുത്തദിനം: മന്മോഹന്
backup
November 08 2017 | 02:11 AM
നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ട് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ കറുത്തദിനമായിരുന്നു. ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തന്നെ ഞെട്ടിച്ചുകളഞ്ഞു.
ഇത്രമേല്‍ വീണ്ടു വിചാരമില്ലാതെ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയെ ഉപദേശിച്ചത് ആരെന്ന് ആശ്ചര്യപ്പെടുത്തുന്നു. ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്കാണ് ഇതുകൊണ്ട് പ്രയോജനം ലഭിച്ചത്.
ഇന്ത്യയിലെ ചെറുകിട വ്യവസായത്തെ അതീവഗുരുതരമായി ബാധിച്ചു.
നോട്ട് നിരോധനത്തിനുപിന്നാലെ കാര്യമായ തയ്യാറെടുപ്പുകളില്ലാതെ ജി.എസ്.ടി നടപ്പാക്കിയത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെയും തൊഴില്‍മേഖലയുടെയും നില കൂടുതല്‍ വഷളാക്കി. കള്ളപ്പണവും നികുതി വെട്ടിപ്പും തടയാന്‍ നോട്ട് നിരോധനമല്ല വഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."