ശാസ്ത്രം വളരുന്നു; അധികാരികള്‍ മുരടിക്കുന്നു
തിരുവനന്തപുരം: 19-ാം നൂറ്റാണ്ടില്‍ നിന്ന് 21-ാം നൂറ്റാണ്ടിന്റെ ശാസ്ത്രീയ പരിണാമത്തിന് തുടക്കം കുറിച്ചുകൊണ്ട് ശുചിത്വ മിഷന്‍ മുന്‍ ഡയറക്ടര്‍ ഡോ.കെ. വാസുകി രചിച്ച 'വേസ്റ്റ്' എന്ന പുസ്തകത്തില്‍ 102-ാം പേജില്‍ മാലിന്യസംസ്‌കരണ മേഖലയില്‍ നടക്കുന്ന സ്വര്‍ണഖനി കച്ചവടത്തെപ്പറ്റി പ്രതിപാദിക്കുന്ന വരികള്‍ സത്യമായിവരുന്നു. മാലിന്യ സംസ്‌കരണത്തിന് കാലോചിതമായ മാറ്റംവരുത്തുവാന്‍ വിലങ്ങുതടികളേറെയുണ്ട്. ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമായി 2013ല്‍ ശുചിത്വമിഷനിലെ സേവനദാതാവായ സന്തോഷ് സമര്‍പ്പിച്ച നൂതന ബയോഗ്യാസ് പദ്ധതി ശുചിത്വ മിഷന്‍ ക്ഷണിച്ച എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് (ഇ.ഒ.ഐ) ഫയല്‍ നം.2640സി 22015എസ്.എം 2015 ഓഗസ്റ്റ് 22ന് അപ്രത്യക്ഷമായി.
തുടര്‍ന്ന് സന്തോഷ് ഡോ.കെ. വാസുകിയെ നേരിട്ട് ബോധിപ്പിച്ചതിനെത്തുടര്‍ന്ന് ടെക്‌നികല്‍ കമ്മിറ്റി വീണ്ടും വിളിപ്പിച്ചു. മാത്രമല്ല ആ വിഷയം വാര്‍ത്തയാകുകയും ചെയ്തു. തുടര്‍ന്ന് ദീര്‍ഘനാളത്തെ പിന്തുടര്‍ച്ചയ്ക്കു ശേഷം സന്തോഷിന്റെ പദ്ധതി നടപ്പാക്കാനായില്ല. തുടര്‍ന്ന് സന്തോഷ് 2016 ഡിസംബര്‍ 22ന് കൊടുത്ത രേഖാമൂലമുള്ള പരാതിയെത്തുടര്‍ന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍ ഇടപെടുകയും പദ്ധതി 2017 ജൂലൈയില്‍ നടപ്പാവുകയും ചെയ്തു. ബയോഗ്യാസില്‍ പ്രധാനമായും മൂന്ന് ടെക്‌നോളജികളുണ്ട്. ശുചിത്വ മിഷന്‍ പ്രോത്സാഹിപ്പിക്കുന്ന മറ്റെല്ലാ ബയോഗ്യാസ് പ്ലാന്റുകള്‍ക്കും കൊതുകുവലയോ ഗപ്പി മീനോ വേണം. എന്നാല്‍ ഇവയൊന്നും വേണ്ടാത്തതും, വീടുകള്‍ക്കുള്ളിലും, പുറത്തും സ്ഥാപിക്കാവുന്നതുമായതും, യൂനിറ്റ് വിലയുടെ അടിസ്ഥാനത്തില്‍ ഏറ്റവും വിലകുറഞ്ഞതും കാര്യക്ഷമതയും, എളുപ്പത്തില്‍ തുടര്‍സേവനം നടത്താന്‍ കഴിയുന്ന ലളിതവും ശാസ്ത്രീയവുമാണ് മിക്‌സഡ് കള്‍ച്ചര്‍ ഫെഡ് ബാച്ച് ഡീപ്പ് കമ്പോസ്റ്റിങ് ബയോഗ്യാസ് സാങ്കേതിക വിദ്യയാണ് സന്തോഷ് അവതരിപ്പിച്ചത്.
എങ്കിലും സന്തോഷിന് നേരിടേണ്ടിവന്നത് രണ്ട് പ്രതിസന്ധികളാണ്. ഒന്നാമതായി ശുചിത്വമിഷന്‍ പദ്ധതി നടപ്പാക്കാന്‍ പറ്റാത്ത രീതിയില്‍ വില നിശ്ചയിച്ചു. രണ്ടാമതായി 2017 സെപ്റ്റംബറില്‍ ശുചിത്വ മിഷന്‍ നടത്തിയ ട്രെയിനിങ് പ്രോഗ്രാമില്‍ സന്തോഷ് നിര്‍ദേശിച്ചതും, 2017 ജൂലൈ ഒന്നിന് സര്‍ക്കാര്‍ അംഗീകരിച്ച ബയോഗ്യാസ് പദ്ധതി ഇടം കണ്ടില്ല. 2017 സെപ്റ്റംബര്‍ 19ന് ശുചിത്വ മിഷന്‍ ട്രെയിനിങ് മാനുവല്‍ പുറത്തിറക്കി. ആ മാനുവലിലും സന്തോഷ് അവതരിപ്പിച്ച ബയോഗ്യാസ് പദ്ധതി പ്രതിപാദിക്കപ്പെട്ടില്ല. സന്തോഷിന്റെ ബയോഗ്യാസ് പദ്ധതി ശുചിത്വ മിഷനില്‍ നിലവിലുള്ള എല്ലാ ബയോഗ്യാസ് പദ്ധതികളെക്കാളും മെച്ചവും വില കുറഞ്ഞതുമായിട്ടും ഇത് പരിഗണിക്കാഞ്ഞതെന്താണെന്ന് സന്തോഷ് ചോദിക്കുന്നു. ഈ ട്രെയിനിങ് പ്രോഗ്രാം മാനുവല്‍ ഇപ്പോഴും ശുചിത്വമിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ വിഷയം ഉള്‍പെടുത്താത്തത് ഒരു വിഭാഗം ബയോഗ്യാസ് നിര്‍മാതാക്കളെ മാത്രം സഹായിക്കാനാണെന്ന് സന്തോഷ് ആരോപിക്കുന്നു.
2017 ഓഗസ്റ്റ് രണ്ടിന് ഫയല്‍ നം. എച്ച് 1967417 പ്രകാരം കൊട്ടാരക്കര നഗരസഭാ കാര്യാലയം ബയോഗ്യാസ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ നോട്ടിസ് ക്ഷണിച്ചിരുന്നു. നോട്ടിസില്‍ പ്രതിപാദിച്ചിരിക്കുന്നത് ശുചിത്വ മിഷന്‍ അംഗീകരിച്ച മാലിന്യ നിര്‍മാര്‍ജന പദ്ധതികളാണ്. ഈ നോട്ടിസ് പ്രകാരം സന്തോഷ് മേനോന്‍ താന്‍ നിര്‍ദേശിച്ചതും സര്‍ക്കാര്‍ അംഗീകരിച്ചതുമായ ബയോഗ്യാസ് പദ്ധതി സമര്‍പ്പിച്ചു. മണിക്കൂറുകള്‍ക്കകം ശുചിത്വ മിഷന്‍ ടെക്‌നിക്കല്‍ അനുമതി പിന്‍വലിക്കുകയും ആ കാരണത്താല്‍ ആ നോട്ടിസിലുള്ള ടെന്‍ഡര്‍ തന്നെ പൂര്‍ണമായും നഗരസഭ പിന്‍വലിക്കുകയും ചെയ്തു.
ടെക്‌നിക്കല്‍ അനുമതിയില്ലാതെ എങ്ങനെയാണ് പത്രപരസ്യത്തിന് അനുമതി ലഭിക്കുകയെന്നും ഇത് തികച്ചും അസാധാരണമായ നടപടിയാണെന്നും സന്തോഷ് ആരോപിക്കുന്നു. ഈ ക്വട്ടേഷന്‍ നോട്ടിസ് സുതാര്യവും സത്യസന്ധവുമാണ്. എങ്കിലും ഈ ടെന്‍ഡര്‍ പത്രകുറിപ്പ് വന്നതിന് ശേഷം ശുചിത്വ മിഷന്‍ ടെക്‌നിക്കല്‍ സംരക്ഷണം ഇല്ല എന്ന കാരണത്താല്‍ തള്ളുകയുണ്ടായി. മാത്രമല്ല ഈ പരസ്യത്തെ തുടര്‍ന്ന് അവിടുത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥലം മാറി പോവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."