മന്ത്രിയ്ക്ക് പ്രത്യേക പരിഗണനയോ?; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കൈയ്യേറ്റ വിഷയത്തില്‍ മന്ത്രിയ്ക്ക് മാത്രമായി പ്രത്യേക പരിഗണനയുണ്ടോയെന്ന് കോടതി ചോദിച്ചു.
കൈയ്യേറ്റക്കേസുകളില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് എന്തെന്ന് ആരാഞ്ഞ കോടതി സാധാരണക്കാരന്‍ കൈയ്യേറിയാലും നിലപാട് ഇതുതന്നെയാണോ എന്നും കോടതി ചോദിച്ചു.
തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് കാണിച്ച് തൃശ്ശൂരിലെ സി.പി.ഐ നേതാവായ ടി.എന്‍.മുകുന്ദന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഗൗരവമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
പാവപ്പെട്ടവന്‍ ഭൂമി കൈയ്യേറിയാല്‍ സാധാരണയായി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു കളയാറല്ലെ പതിവെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. സര്‍ക്കാരിന് വേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ ആയിരുന്നു കോടതിയില്‍ ഹാജരായിരുന്നത്.
കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഭാഗികമായ അന്വേഷണം മാത്രമാണ് ജില്ലാ കളക്ടര്‍ നടത്തിയതെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."