HOME
DETAILS

ഇവര്‍ക്കറിയില്ല നോട്ടുപിന്‍വലിച്ച കാര്യം

  
backup
November 08 2017 | 05:11 AM

08-11-17noteban-stories2
തൊടുപുഴ: 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതറിയാതെ ഇപ്പോഴും ഇടുക്കിയിലെ ഒരുവിഭാഗം ആദിവാസികള്‍. പെരിയാര്‍ കടുവാസങ്കേതത്തിനുള്ളില്‍ കഴിയുന്ന മലമ്പണ്ടാരം വിഭാഗത്തില്‍പെട്ട ആദിവാസികള്‍, ഒരു വര്‍ഷം പിന്നിട്ടിട്ടും നോട്ട് അസാധുവാക്കല്‍ ഒട്ടും അറിഞ്ഞിട്ടില്ല. 
വല്ലപ്പോഴുമാണ് ഇവരില്‍ച്ചിലര്‍ അങ്ങാടിയിലെത്തുന്നത്. ചില്ലറ സാധനങ്ങള്‍ മാത്രമേ വാങ്ങാനുള്ളുവെന്നതിനാല്‍ പത്തിന്റെയും അമ്പതിന്റെയും നൂറിന്റെയും നോട്ടാണു നല്‍കുക. പഴയ ആയിരത്തിന്റെയോ അഞ്ഞൂറിന്റെയോ നോട്ട് അപൂര്‍വമായി കൊണ്ടുവരും. അതു എടുക്കില്ലെന്നു പറഞ്ഞാല്‍ എന്താണു കാരണമെന്നൊന്നും ചോദിക്കാതെ ചില്ലറ തപ്പിയെടുത്തു നല്‍കും. ചില്ലറയില്ലെങ്കില്‍ തിരിച്ചുപോകും. പലരും തലയിണക്കടിയില്‍ 1000, 500 രൂപാ നോട്ടുകള്‍ നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ്.
വനാന്തരഭാഗങ്ങളിലുള്ള പല ആദിവാസി കോളനികളിലും വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളുമില്ല. ബാങ്കുകളില്‍ പണം സൂക്ഷിക്കുന്ന സ്വഭാവക്കാരല്ല ആദിവാസിസമൂഹം. വിളകള്‍ വിറ്റുലഭിക്കുന്ന തുക വീടുകളില്‍ സൂക്ഷിച്ചാണു ചെലവു നടത്തിവരുന്നത്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago