സൂര്യപ്രകാശ് വീണ്ടും പ്രസാര്‍ ഭാരതി ചെയര്‍മാനായേക്കും
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.സൂര്യപ്രകാശിനെ വീണ്ടും പ്രസാര്‍ ഭാരതി ചെയര്‍മാനായി തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെയര്‍മാന്‍ സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ കലാവധി അവസാനിരിക്കാനിരിക്കെയാണ് നീക്കം.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉള്‍പെടുന്ന സമിതി ഇക്കാര്യം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. 2014ലാണ് അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷത്തെ കാലയളവിലേക്കായിരുന്നു അത്.
പത്രമാധ്യമങ്ങളിലും ടെലിവിഷന്‍ രംഗത്തും നീണ്ടനാളത്തെ പ്രവൃത്തി പരിചയമുള്ള അദ്ദേഹം പ്രമുഖ മാധ്യമങ്ങളില്‍ സേവനം അനുഷ്ടിച്ചിരുന്നു. ന്യൂദല്‍ഹിയിലെ ഫിലിം ആന്‍ഡ് മീഡിയ സ്‌കൂള്‍, പയനീര്‍ മീഡിയ സ്‌കൂള്‍ എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.
ദൂരദര്‍ശന്‍, ആകാശവാണി, എന്നിവയ്ക്ക് സ്വയംഭരണാധികാരം നല്‍കുന്നത് ലക്ഷ്യമിട്ട് 1990ല്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസാര്‍ഭാരതി നിലവില്‍ വന്നത്. ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് മെംബര്‍, മെംബര്‍(ഫിനാന്‍സ്), മെംബര്‍(പേഴ്‌സണല്‍), 6 പാര്‍ട് ടൈം അംഗങ്ങള്‍, വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ പ്രതിനിധി ഓള്‍ ഇന്ത്യ റേഡിയോ ഡയറക്ടര്‍ ജനറല്‍ എന്നിവരാണ് പ്രസാര്‍ ഭാരതി ബോര്‍ഡില്‍ ഉള്‍പ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."