HOME
DETAILS
MAL
രാജ്യസഭയിലേക്ക് പാര്‍ട്ടിക്കു പുറത്തുള്ളവരെ പരിഗണിക്കാനൊരുങ്ങി എ.എ.പി; രഘുറാം രാജനും സാധ്യത
backup
November 08 2017 | 07:11 AM
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന് ആം ആദ്മി പാര്‍ട്ടി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് സൂചന. ആര്.ബി.ഐയില്‍ നിന്നും പടിയിറങ്ങിയ രഘുറാം രാജന് മോദി സര്‍ക്കാറുമായി സ്വരചേര്‍ച്ചയിലല്ല. എ.എ.പിയുടെ ഭാഗാമാകാന്‍ അദ്ദേഹം തയാറാകുമോയെന്നതും വ്യക്തമല്ല.
ആം ആദ്മി പാര്‍ട്ടിക്ക് മൂന്ന് രാജ്യസഭാ സീറ്റുകളാണുള്ളത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഡല്‍ഹിയില്‍ വരുന്ന രാജ്യസഭാ ഒഴിവുകളിലേക്ക് പാര്‍ട്ടിക്ക് പുറത്തു നിന്നുള്ളവരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസ് ഉള്‍പെടെയുള്ള നേതാക്കള്‍ നേരത്തെ രാജ്യസഭാംഗമാകാന്‍ താല്പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."