HOME
DETAILS
MAL
പുകമഞ്ഞ്: ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച വരെ അവധി
backup
November 08 2017 | 09:11 AM
ന്യൂഡല്‍ഹി: പുകമഞ്ഞു സൃഷ്ടിക്കുന്ന ഭീതിയെ തുടര്‍ന്ന് തലസ്ഥാന നഗരിയിലെ സ്കൂളുകള്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ നിര്‍ദ്ദേശം. തലസ്ഥാനത്തെ മലിനീകരണം ഏറ്റവും അപകടകരമായ സ്ഥിതിയിലെത്തിയ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
പ്രൈമറി സ്കൂളുകള്‍ക്ക് നേരത്തെ തന്നെ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയോടെ വായുവിന്റെ ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം നിലയിലേയ്ക്ക് (480) എത്തിയിരുന്നു. പൂജ്യം മുതല്‍ 50 വരെയാണ് മികച്ച നിലവാരമായി കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."