ആദ്യത്തെ ക്യാഷ്‌ലെസ്സ് ഗ്രാമത്തിന്റെ ഒരു വര്‍ഷം പിന്നിട്ടപ്പോഴുള്ള അവസ്ഥ
മുംബൈ: നോട്ട് നിരോധനത്തിന് ശേഷം ആദ്യമായി ക്യാഷ്‌ലെസ്സ് സംവിധാനത്തിലേക്ക് പൂര്‍ണമായി മാറിയ ഗ്രാമം, ധാസായി. ഇന്നിവിടുത്തെ സൈ്വപിങ് മെഷീനുകള്‍ പൊടിപിടിച്ചു കിടക്കുന്നു. കാര്യം ഇത്രയേ ഉള്ളൂ. നോട്ട് നിരോധനത്തിന്റെ ദുരിതം തീര്‍ന്ന് നോട്ടുകള്‍ സുലഭമായപ്പോള്‍ ഇവിടുത്തെയാളുകള്‍ കറന്‍സി ഇടപാടിലേക്ക് തിരിച്ചുവന്നു.
മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ധാസായി. ഡിസംബര്‍ ഒന്നിനാണ് ഇവിടെ ക്യാഷ്‌ലെസ്സ് സംമ്പദ് വ്യവസ്ഥ പ്രഖ്യാപിച്ചത്. കച്ചവടക്കാരും കര്‍ഷകരും അടക്കം 5000 ജനസംഖ്യയുള്ള ഗ്രാമം. ഒരു സെന്‍ട്രല്‍ മാര്‍ക്കറ്റും ആരോഗ്യം സംവിധാനങ്ങളും ബാങ്കുകളും ഉള്ള ഗ്രാമം. സമീപത്തെ 27 ഗ്രാമങ്ങള്‍ ആശ്രയിക്കുന്നതും ഇവിടുത്തെ ബാങ്കുകളെയാണ്.
നോട്ട് നിരോധിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ ഈ ഗ്രാമം പൂര്‍ണമായും ക്യാഷ്‌ലെസ്സ് ഇക്കോണമിയിലേക്ക് മാറി. ചെറിയ കച്ചവടങ്ങള്‍ പോലും ക്യാഷ്‌ലെസ്സിലേക്കു മാറി. മുംബൈയിലെ പ്രധാന ഭക്ഷണമായ വടപാവു വരെ കാര്‍ഡുപയോഗിച്ച് വാങ്ങി.
എന്നാല്‍ ഈ ഗ്രാമത്തിലെ ഇന്നത്തെ അവസ്ഥ പറഞ്ഞുതരും, ഇന്ത്യയുടെ ക്യാഷ്‌ലെസ്സ് ഇക്കോണമിയുടെ ഭാവി എന്തായിരിക്കുമെന്ന്. 15-20 ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നത്. മറ്റു സ്ഥലങ്ങള്‍ക്ക് തുല്യം മാത്രം. ഇവിടുത്തെ കാര്‍ഡ് സൈ്വപിങ് മെഷീനുകളെല്ലാം പൊടിപിടിച്ചിരിക്കുകയാണ്. എ.ടി.എമ്മുകളില്‍ സാധാരണ ഇടപാടുകള്‍ മാത്രം.
80 കച്ചവടക്കാരില്‍ 65 ഇടത്താണ് ഇപ്പോള്‍ സൈ്വപിങ് മെഷീന്‍ ഉള്ളത്. പഴം, പച്ചക്കറി കടകളിലാണ് ഇതുവരെയും മെഷീനുകള്‍ എത്താത്തത്. ആറു മാസത്തോളമായി മെഷീനു വേണ്ടി ബാങ്കുകളില്‍ അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."