ആനക്കുന്നം കാത്തിരിപ്പു കേന്ദ്രത്തിന് പ്രകൃതിയുടെ മരണ വാറണ്ട്
കിളിമാനൂര്‍: പള്ളിക്കല്‍ ആനക്കുന്നത്തെ കാത്തിരിപ്പു കേന്ദ്രത്തിന് കാലം മരണ വാറണ്ട് നല്‍കിയിട്ടും പഴമയുടെ ഈ മുത്തശ്ശിയെ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയാറാകുന്നില്ല. അര നൂറ്റാണ്ടിലേറെ പഴക്ക മുള്ള ഓലമേഞ്ഞ കാത്തിരിപ്പുകേന്ദ്രം ഇപ്പോള്‍ അപകടാവസ്ഥയിലാണ്. ആദ്യം കിളിമാനൂര്‍ നിയമസഭാ മണ്ഡലത്തിലായിരുന്നു കാത്തിരിപ്പു കേന്ദ്രം.
പിന്നീട് മണ്ഡലം ഇല്ലാതാവുകയും വര്‍ക്കലയും ആറ്റിങ്ങലും വരികയും ചെയ്തപ്പോള്‍ വര്‍ക്കലയുടെ ഭാഗമായി. ഇപ്പോള്‍ കാലപ്പഴക്കം മൂലം പ്രകൃതി തന്നെ ഈ കാത്തിരിപ്പു കേന്ദ്രത്തിനു മരണ വാറണ്ട് നല്‍കിക്കഴിഞ്ഞു. പക്ഷെ നശിച്ചുകൊണ്ടിരിക്കുന്ന ഈ കേന്ദ്രത്തെ സംരക്ഷിക്കാന്‍ അധികൃതരോ സേവനതല്പരരോ ആരുംതന്നെ മുന്നോട്ട് വരുന്നില്ല. പലതിനും കോടികള്‍ ചെലവിടുമ്പോഴും അത്യപൂര്‍വമായി കാണുന്ന ഇത്തരം നാടുനീങ്ങുന്ന ചരിത്ര കേന്ദ്രങ്ങള്‍ അവഗണന നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."