ദഅ്വത്തിനൊരു കൈത്താങ്ങ്: ഫണ്ട് സമാഹരണം വന്‍ വിജയമാക്കണമെന്ന് സമസ്ത
കോഴിക്കോട്: ദഅ്വത്തിനൊരു കൈത്താങ്ങ് രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നാളെ നടക്കുന്ന ഫണ്ട് സമാഹരണം വന്‍ വിജയമാക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം അഭ്യര്‍ഥിച്ചു.
വിവിധ പദ്ധതികള്‍ ലക്ഷ്യമാക്കി 2015ല്‍ ആവിഷ്കരിച്ച് നടപ്പാക്കിയ കൈത്താങ്ങ് പദ്ധതിയുടെ തുടര്‍ച്ചയായാണു സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ രണ്ടാംഘട്ട പദ്ധതികള്‍ നടപ്പാക്കുന്നത്. ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ കമ്മിറ്റി ഭാരവാഹികള്‍, ഖത്വീബ്, മുഅല്ലിംകള്‍, സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നു യോഗം അഭ്യര്‍ഥിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കെ.പി അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര്, സി.കെ.എം സ്വാദിഖ് മുസ്ലിയാര്, കെ.ടി ഹംസ മുസ്ലിയാര്, എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര്, പി. ഇബ്റാഹിം മുസ്ലിയാര് വില്യാപ്പള്ളി, എം. മുഹമ്മദ് മുസ്ലിയാര് ചേലക്കാട്, എം.കെ മൊയ്തീന്‍കുട്ടി മുസ്ലിയാര്, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ടി.പി മുഹമ്മദ് ഇപ്പ മുസ്ലിയാര്, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, വി. മൂസക്കോയ മുസ്ലിയാര്, പി. കുഞ്ഞാണി മുസ്ലിയാര്, കെ. ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്, ചെറുവാളൂര്‍ പി.എസ് ഹൈദര്‍ മുസ്ലിയാര് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."