നേട്ടം ബി.ജെ.പിക്കു മാത്രം: തരൂര്‍
തിരുവനന്തപുരം: നോട്ടു നിരോധനം കൊണ്ട് നേട്ടമുണ്ടായത് ബി.ജെ.പിക്കു മാത്രമാണെന്ന് ശശി തരൂര്‍ എം.പി. സാമ്പത്തിക രംഗത്തെ തച്ചുതകര്‍ത്ത നോട്ട് നിരോധന ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യം വിലപിക്കുമ്പോള്‍ ബി.ജെ.പി ആ നേട്ടം ആഘോഷിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ കള്ളപ്പണം ബാങ്കുകളിലെത്തിച്ച് നിയമപരമായി വെളുപ്പിച്ചെടുക്കാന്‍ കള്ളപ്പണക്കാര്‍ക്ക് അവസരമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. നിരോധനത്തിന്റെ മറപറ്റി ബി.ജെ.പി ഒറീസയിലും ബിഹാറിലും കോടിക്കണക്കിനു രൂപ മുതല്‍ മുടക്കി ഭൂമി വാങ്ങിക്കൂട്ടി.
സമ്പദ് വ്യവസ്ഥയില്‍നിന്ന് നാലു ലക്ഷം കോടി വരുന്ന കള്ളപ്പണം ഇല്ലാതാക്കുമെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് തീര്‍ത്തും ഇല്ലാതാവുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. കശ്മിരില്‍ ഈയിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍നിന്ന് ഏതാണ്ട് 92 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് സൈന്യം കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."