നോട്ടുനിരോധനം, വകതിരിവില്ലാത്ത തീരുമാനം: മുഖ്യമന്ത്രി
തിരുവനന്തപുരം: കറന്‍സി നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം വകതിരിവില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് നിരോധനത്തിലൂടെ കേരളത്തെ തകര്‍ക്കാനുള്ള നീക്കം നടന്നു.
എന്നാല്‍, സഹകരണമേഖലയുടെ പിന്തുണയോടെ ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കേരളത്തിനു സാധിച്ചു. നോട്ടുനിരോധനത്തിലൂടെ കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിച്ചത് എല്ലാകേരളീയരുടെയും മനസിലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോട്ടുനിരോധനത്തിനെതിരേ എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ആര്‍.ബി.ഐക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതുതീരുമാനത്തിലും വിശദമായ പരിശോധനയും വിശകലനവും നടത്തിയാണ് എല്ലാ സര്‍ക്കാരുകളും നടപടി സ്വീകരിക്കുക.
എന്നാല്‍, നരേന്ദ്രമോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടത്തിയത് വകതിരിവില്ലാത്ത തീരുമാനത്തിന്റെ ഭാഗമായാണ്. റിസര്‍വ് ബാങ്ക് മേധാവിയുമായി ചര്‍ച്ച ചെയ്തു എന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്.
നോട്ട് പിന്‍വലിക്കാന്‍ പാടില്ല എന്ന് പ്രധാനമന്ത്രിയ്ക്ക് ഉപദേശം നല്‍കിയതായി ആര്‍.ബി.ഐ മുന്‍ മേധാവിക്ക് പരസ്യമായി പറയേണ്ടി വന്നു. അപ്പോള്‍ ആരുടെ ഉപദേശത്തിന് അനുസരിച്ചാണ് നോട്ട് നിരോധനമെന്ന നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."