HOME
DETAILS
MAL
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വിലക്കുന്ന ഉത്തരവുകള്‍ നീക്കം ചെയ്തു
backup
November 08 2017 | 21:11 PM
കൊച്ചി: എല്‍.എന്‍.ജി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതില്‍നിന്ന് ഗെയിലിനെ വിലക്കുന്ന കോടതിയുത്തരവുകളോ നിര്‍ദേശമോ നിലവിലുണ്ടെങ്കില്‍ അവ നീക്കം ചെയ്യുകയാണെന്ന് ഹൈക്കോടതി.
എല്‍.എന്‍.ജി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ആദ്യ അലൈന്മെന്റില് മാറ്റം വരുത്തി തങ്ങളുടെ ഭൂമിയിലൂടെയാക്കിയതിനെതിരേ ഇരിങ്ങാലക്കുട സ്വദേശികള്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട
ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ഹൈക്കോടതി ഹരജിയില്‍ വിധി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."