സോളാര്‍: സര്‍ക്കാര്‍ മലക്കം മറിയുന്നുവെന്ന് ചെന്നിത്തല
കോഴിക്കോട്: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വീണ്ടും മലക്കം മറിയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മാസം പത്തിന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പത്ത് നിഗമനങ്ങളെ കുറിച്ച് പറഞ്ഞിരുന്നു.
ഉമ്മന്‍ചാണ്ടിക്കും മറ്റുനേതാക്കള്ക്കുമെതിരേ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.ആരോപണ വിധേയര്‍ക്കെതിരേ ബലാത്സംഗ കുറ്റമടക്കം ചുമത്തി കേസെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഒരു മാസമായിട്ടും ഇതുവരെ കേസേടുക്കാനായിട്ടില്ല. വീണ്ടും നിയമോപദേശത്തിന് അയക്കുകയായിരുന്നു. നിയമോപദേശം കിട്ടിയിട്ടും കേസെടുക്കാന്‍ കഴിയാതിരുന്നത് തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളെ ശരിവയ്ക്കുന്നതും മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്ന് കാണിക്കുന്നതുമാണ്. സോളാര്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നേതാക്കളെ വേട്ടയാടാനുള്ള ശ്രമം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."