ഇന്ത്യന്‍ പ്രവാസി സമൂഹം രാജ്യത്തിന്റെ പുരോഗതിയില്‍ മുഖ്യ പങ്കുവഹിക്കുന്നുവെന്ന് ബഹ്‌റൈന്‍ തൊഴില്‍ മന്ത്രി
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രവാസി സമൂഹം രാജ്യത്തിന്റെ പുരോഗതിയില്‍ മുഖ്യ പങ്കു വഹിക്കുന്നതായി ബഹ്‌റൈന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ)ചെയര്‍മാനുമായ ജമീല്‍ മുഹമ്മദ് ഹുമൈദാന് അഭിപ്രായപ്പെട്ടു.
ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹയുമായി നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹം ഇന്ത്യന്‍ പ്രവാസികളെ പ്രശംസിച്ച് സംസാരിച്ചത്. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം രാജ്യത്തിന്റെ പുരോഗതിയില്‍ മുഖ്യ പങ്കു വഹിക്കുന്നവരാണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അന്തസ്സുള്ള ജീവിതവും ഉറപ്പുവരുത്തുന്നതിനും മന്ത്രാലയം സന്നദ്ധമാണെന്നും മന്ത്രി ഉറപ്പു നല്‍കി. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലാളി, സാമൂഹ്യ വികസനത്തിന മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചായിരുന്നു മുഖ്യ ചര്‍ച്ച.
ബഹ്‌റൈനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മന്ത്രാലയത്തിന്റെ ഫലപ്രദമായ പങ്കിനെ ഇന്ത്യന്‍ അംബാസഡറും പ്രശംസിച്ചു. രാജ്യത്തെ തൊഴില്‍ കമ്പോളവികസനം ലക്ഷ്യമിട്ടു മന്ത്രാലയവും എല്‍ എം ആര്‍ എയും നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സുപ്രധാനമാണ്.
തൊഴില്‍ കമ്പോളത്തെക്കുറിച്ചുള്ള ദേശീയ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങളോടെ രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്നതിലും മന്ത്രാലയം സ്വ സ്വീകരിക്കുന്ന നടപടികളെയും അംബാസിഡര്‍ പ്രശംസിച്ചതായി ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."