HOME
DETAILS
MAL
സോളാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്
backup
November 09 2017 | 03:11 AM
തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിറങ്ങി. ഉത്തര മേഖല ഡി.ജി.പി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല. രാവിലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. മന്ത്രിസഭയുടെ തീരുമാന പ്രകാരം ആരോപണം സംബന്ധിച്ച് പൊതുഅന്വേഷണം നടത്താനാണ്് ഉത്തരവില്‍ പറയുന്നത്.
അതേ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ സമര്‍പ്പിക്കുന്നുണ്ട്. ഒരു ദിവസത്തേക്ക് മാത്രമായി രാവിലെ ഒമ്പതിന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം നടപടികളെല്ലാം പൂര്‍ത്തീകരിച്ച് വേഗത്തില്‍ പിരിയും.റിപ്പോര്‍ട്ടിലെ തുടര്‍ നടപടി മുഖ്യമന്ത്രി വിശദീകരിക്കും. ചര്‍ച്ച ഉണ്ടാവില്ല.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിയമസഭാംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും. ഇംഗ്ലീഷ്, മലയാളം പകര്‍പ്പുകള്‍ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."