ഗള്‍ഫ് പ്രതിസന്ധി പരിഹാര ശ്രമം തുടരുമെന്ന് കുവൈറ്റ് ഭരണാധികാരി
ദോഹ: ഗള്‍ഫിനുള്ളിലെ ആത്മാര്‍ഥതയുള്ള മധ്യസ്ഥര്‍ എന്ന നിലയില്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും പ്രവര്‍ത്തനങ്ങളും തുടരുമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് വ്യക്തമാക്കി. കുവൈത്ത് പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം വായിച്ച അമീറിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഗള്‍ഫിലെ സഹോദരങ്ങള്‍ക്കിടയിലാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. സഹോദരങ്ങള്‍ക്കിടയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മൂന്നാമതൊരാളായിട്ടല്ല, മറിച്ച് ഗള്‍ഫിനുള്ളിലെ യഥാര്‍ഥ മധ്യസ്ഥരായി കുവൈത്ത് നിലകൊള്ളുമെന്ന് ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം വ്യക്തമാക്കി. ആ ലക്ഷ്യം മുന്‍നിര്‍ത്തി പ്രശ്ന പരിഹാരത്തിനായി ആത്മാര്‍ഥമായ ശ്രമങ്ങള്‍ തുടരും. വൈകാരികമായി മുതലെടുക്കുന്നതിനോ കുപ്രചാരണങ്ങള്‍ക്കോ ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാതാരിക്കേണ്ടതിന്റെ പ്രാധാന്യവും കുവൈത്ത് ഓര്‍മപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."