HOME
DETAILS

പദ്ധതികളില്‍ ആള്‍മാറാട്ടം

  
backup
November 09 2017 | 05:11 AM

v-special-09-11-2017-series-3

തിരുവനന്തപുരം: പുത്തന്‍ സംരംഭങ്ങളില്‍ തങ്ങളെ ക്ഷണിച്ചില്ലെന്നു മാത്രമല്ല, തങ്ങളുടെ പ്രൊജക്ടുകള്‍ ഇഷ്ടക്കാരെക്കൊണ്ട് ശുചിത്വ മിഷനിലെ അധികാരികള്‍ നടപ്പാക്കിയെന്നും സന്തോഷ് മേനോനും സുനില്‍ അഹമ്മദും ആരോപിക്കുന്നു. 

ഇതിനായി അവര്‍ നിരത്തുന്നത് തദ്വേശ സ്വയംഭരണ വകുപ്പ് മന്ത്രി 2016 നവംബര്‍ 15ന് കുറിപ്പെഴുതി ഹരിതകേരളം ഡയരക്ടര്‍ ഡോ. ടി.എന്‍ സീമക്ക് നല്‍കിയ ഫയല്‍ കുടുംബശ്രീയില്‍ സമര്‍പ്പിക്കുകയും ആ പദ്ധതി വഴി 70000ഓളം വരുന്ന സ്ത്രീകള്‍ക്കും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും ഉദ്യോഗം ലഭിക്കുന്ന ഫയല്‍ കുടുംബശ്രീയില്‍ നിന്ന് ഫയല്‍ രേഖയായി ശുചിത്വ മിഷനില്‍ രേഖാമൂലം എത്തിയതിനു ശേഷം അപ്രത്യക്ഷമായതാണ്.
മാത്രമല്ല 2015 മെയ് മാസം ഫയല്‍ സമര്‍പ്പിച്ച പദ്ധതികള്‍ അവസാനം മന്ത്രി നേരിട്ടിടപെട്ടാണ് രണ്ടു വര്‍ഷമെടുത്ത് വെളിച്ചം കണ്ടത്. സുനില്‍ തന്റെ പദ്ധതികള്‍, അക്രഡിറ്റേഷന്‍ അപേക്ഷ എന്നിവ രജിസ്റ്റേര്‍ഡ് തപാല്‍ അയച്ചിട്ടുപോലും തപാല്‍ കുറിപ്പ് മാത്രമേ കൈയിലുള്ളൂ. അയച്ച ഫയല്‍ അന്വേഷിച്ച് രണ്ടു വര്‍ഷമായി സുനില്‍ അലയുന്നു.ശുചിത്വ മിഷന്‍ കാലാകാലങ്ങളില്‍ നടപ്പാക്കിവരുന്ന മാലിന്യ നിര്‍മാര്‍ജന പദ്ധതികളുടെ ഭാഗമായി നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. നാളിതുവരെയായി കമ്പോസ്റ്റിങില്‍ ശുചിത്വ മിഷന്‍ അവതരിപ്പിച്ച പദ്ധതികളെല്ലാം തന്നെ പരാജയമാണെന്നത് പരസ്യമായ രഹസ്യമാണ്.
എന്നാല്‍ കേവലം മുപ്പത് രൂപക്ക് ഒരു വര്‍ഷം വരെ നിലനില്‍ക്കുന്ന 250 ലിറ്റര്‍ വരെ വികസിപ്പിച്ചെടുക്കാവുന്ന കേരള അഗ്രികള്‍ച്ചറല്‍ സര്‍വകലാശാല ടെസ്റ്റ് റിപ്പോര്‍ട്ടുള്ള ഇനോക്കുലം ഭിന്നശേഷിയുള്ള കുട്ടികള്‍ വഴി നടപ്പാക്കാനാകും. മാത്രമല്ല കേവലം 800 രൂപയ്ക്ക് ബയോബിന്നിന് സമാനമായ ശാസ്ത്രീയമായ രീതിയില്‍ വികസിപ്പിച്ചെടുത്ത ബയോഎന്‍വലപ്പ് സംസ്ഥാനത്തെ 70ഓളം സ്‌കൂളുകളിലായി 20000ത്തോളം വരുന്ന കുട്ടികള്‍ക്ക് ഒരു വരുമാനമാര്‍ഗവുമാകും. ഈ പദ്ധതി പൂഴ്ത്തിയാണ് മുന്‍ ഡയരക്ടറും ഒരു മന്ത്രിയും ഉള്‍പ്പെട്ടിട്ടുള്ള സംഘം 2016 ഡിസംബര്‍ രണ്ടിന് സമര്‍പ്പിച്ച 2869ഇ22016എസ്.എം ഫയല്‍ പ്രകാരമുള്ള 1800 രൂപ വിലവരുന്ന കേവലം മൂന്ന് ബക്കറ്റുകള്‍ അടങ്ങുന്ന ബയോബിന്‍ എന്ന നാമത്തില്‍, അതും മാസം 300 രൂപ ചിലവും പറ്റി പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ശുചിത്വ മിഷന്‍ 2017 ഓഗസ്റ്റ് 25ന് അംഗീകരിച്ച ഫയല്‍ പ്രകാരം ടെക്‌നോളജി, സയന്‍സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്നീ വിഷയങ്ങള്‍ക്ക് വിളിച്ചുകൂട്ടിയ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റില്‍ പല മാതൃകാപരമായ പദ്ധതികളും അവതരിപ്പിച്ച സന്തോഷ് മേനോനും സുനില്‍ അഹമ്മദിനും ഇടം കൊടുത്തില്ല.
സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങളും, സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടും, സര്‍ക്കാര്‍ അംഗീകരിച്ച സാങ്കേതികവിദ്യയും മറ്റ് അനേകം സര്‍ട്ടിഫിക്കേഷനുകളുമുള്ള പദ്ധതി നടപ്പാക്കിയിട്ടു പോലും അവര്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയില്‍ ഇടം പിടിച്ചിട്ടില്ല. ഇപ്പോള്‍ ക്ഷണിക്കുന്ന അപേക്ഷകളില്‍ കാരണം കാണിക്കാതെ അപേക്ഷ തള്ളാനും കൊള്ളാനും ശുചിത്വ മിഷന്‍ സ്വയം അധികാരപ്പെടുത്തുന്ന വ്യവസ്ഥ വെച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ വിവരാവകാശ നിയമം പാടെ അട്ടിമറിക്കാനാകും. മാത്രമല്ല ഇഷ്ടക്കാരെ നിയമ പരിധിക്കുള്ളില്‍ നിന്ന്‌കൊണ്ടുതന്നെ വഴിവിട്ടു സഹായിക്കാനാകും.
ശുചിത്വ മിഷന്റെ സേവന ദാതാക്കളായ സന്തോഷ് മേനോനും സുനില്‍ അഹമ്മദിനും അവര്‍ സമര്‍പ്പിച്ച പദ്ധതികളെല്ലാ നഷ്ടമായി.
കാറ്റിന്റെ പ്രതല വേഗത (ഗ്രൗണ്ട് വെലോസിറ്റി ഓഫ് വിന്‍ഡ്) നിശ്ചയിക്കുവാനുള്ള മാനദണ്ഡമില്ലാതെ അശാസ്ത്രീയമായി നടപ്പാക്കുന്ന തുമ്പൂര്‍മുഴി കമ്പോസ്റ്റ് പദ്ധതി ചൂണ്ടികാണിച്ചതാണ് അധികാരികളുടെ കണ്ണില്‍ ഇവര്‍ കരടായത്. കൂടാതെ സര്‍ക്കാര്‍ ശുചിത്വ മിഷന്‍ വഴി നടപ്പാക്കുന്ന ഇനോക്കുലം പദ്ധതിയുടെ സി.എഫ്.യു വാല്യു (ഇനോക്കുലത്തിലുള്ള ബാക്ടീരിയയുടെ സാന്ദ്രത) ശാസ്ത്രീയത ചോദ്യം ചെയ്തിനാലുമാണ്.
നാളിതുവരെ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കുന്നത് ഫൈബര്‍ ഗ്ലാസ് പ്ലാസ്റ്റിക് മുഖാന്തിരമാണ്. ചുറ്റുവട്ടത്തെ ജലാശയത്തെ കാന്‍സര്‍ വല്‍കരിക്കാന്‍ ഇതുമതി. ഭക്ഷ്യയോഗ്യമായ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച പദ്ധതികള്‍ക്കു ശുചിത്വമിഷനില്‍ നിന്ന് വന്‍ തിരിച്ചടിയാണുണ്ടായതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago