റയാന്‍ സ്‌കൂളിലെ കൊലപാതകം: കുറ്റാരോപിതനെ ഇന്ന് ചോദ്യം ചെയ്യും
ന്യഡല്‍ഹി: ഹരിയാന ഗുഡ്ഗാവിലെ റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രഥ്യുമാന്റെ കൊലപാത്തില്‍ കുറ്റാരോപിതനായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. ഇതിനായി വിദ്യാര്‍ഥിയെ സി.ബി.ഐ ഹെഡ് ക്വാര്‍ട്ടേസിലേക്ക് കൊണ്ടു പോയി.
കഴിഞ്ഞ ദിവസമാണ് കൊലപാതകക്കേസില്‍ നേരത്തെ പൊലിസ് പിടികൂടിയ ബസ് ജീവനക്കാരനെ ഒഴിവാക്കി ഇതേ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി മൂന്നു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ശുചിമുറിയുടെ സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യത്തിലുള്ള അഞ്ചുപേരില്‍ ഒരാളാണ് അറസ്റ്റിലായ വിദ്യാര്‍ഥി. സ്‌കൂളിലെ പരീക്ഷയും അധ്യാപക രക്ഷാകര്‍തൃ (പി.ടി.എ) യോഗവും മാറ്റിവയ്ക്കുന്നതിനു വേണ്ടിയാണ് കൊലനടത്തിയതെന്ന് വിദ്യാര്‍ഥി മൊഴിനല്‍കിയതായി സി.ബി.ഐ വെളിപ്പെടുത്തിയിരുന്നു.
കേസില്‍ സ്‌കൂളിലെ 125 വിദ്യാര്‍ഥികളെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. സംഭവ ദിവസം വിദ്യാര്‍ഥി കത്തിയുമായി നില്‍ക്കുന്നതായി കണ്ടതായി നാലു വിദ്യാര്‍ഥികളും ഒരു അധ്യാപകനും സി.ബി.ഐക്കു മൊഴിനല്‍കിയിരുന്നു. വിദ്യാര്‍ഥി കൊല്ലപ്പെട്ട ശുചിമുറിയില്‍ നിന്ന് ലഭിച്ച അതേ കത്തിയുമായി ഇതിന് സാമ്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."