HOME
DETAILS
MAL
ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍
backup
November 09 2017 | 10:11 AM
കൊച്ചി: ഭൂമി കൈയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിത താല്പര്യക്കാരെന്ന് ചൂണ്ടി കാട്ടിയാണ് തോമസ് ചാണ്ടി കോടതിയെ സമീപിച്ചത്.
ജില്ലാ കളക്ടര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു. കലക്ടറുടെ റിപ്പോര്‍ട്ട് തന്റെ ഭരണഘടനപരവും നിയമപരവുമായ അവകാശത്തെ ഹനിക്കുന്നുവെന്നും തോമസ് ചാണ്ടി ഹരജിയില്‍ ആരോപിക്കുന്നു.
തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ കായല്‍ കൈയ്യേറ്റം സ്ഥിരീകരിച്ചാണ് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."