ദഅ്‌വത്തിനൊരു കൈത്താങ്ങ്: സമസ്ത മുശാവറ അംഗങ്ങള്‍ വിഹിതം നല്‍കി
കോഴിക്കോട്: ദഅ്‌വത്തിനൊരു കൈത്താങ്ങ് രണ്ടാം ഘട്ട പദ്ധതിയുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍ തങ്ങളുടെ വിഹിതം നല്‍കി.
സമസ്ത കൈത്താങ്ങ് പദ്ധതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കാണ് വിഹിതം കൈമാറിയത്.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, വൈസ് പ്രസിഡന്റ് കെ.പി അബ്ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍ മീത്തബൈലു, സെക്രട്ടറിമാരായ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, മെമ്പര്‍മാരായ കെ.ടിഹംസ മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, വില്ല്യാപ്പള്ളി ഇബ്‌റാഹിം മുസ്‌ലിയാര്‍, ചേലക്കാട് എ. മുഹമ്മദ് മുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ടി.പി മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍, എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് എം. മൊയ്തീന്‍കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ചെറുവാളൂര്‍ പി.എസ്‌ഹൈദര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് കൈത്താങ്ങ് ഫണ്ടിലേക്ക് തുക നല്‍കിയത്.
വിജയിപ്പിക്കുക:
ജംഇയ്യത്തുല്‍ ഖുത്വബാ
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടത്തുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിന് ഖത്വീബുമാര്‍ മുന്നിട്ടിറങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, ചുഴലി മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ കാസര്‍കോട്, സയ്യിദ് ഹദിയത്തുല്ലാ തങ്ങള്‍ ആലപ്പുഴ, ടി.വി.സി സമദ് ഫൈസി കോഴിക്കോട്, സ്വാലിഹ് അന്‍വരി ഇടുക്കി, പി.എ മുഹമ്മദ് അനസ് ബാഖവി എറണാകുളം, പി. മുജീബ് ഫൈസി വയനാട്, ശാജഹാന്‍ കാശിഫി കൊല്ലം, സി.ബി യൂസുഫ് ഫൈസി തിരുവനന്തപുരം, സുലൈമാന്‍ ദാരിമി ഏലംകുളം, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."