HOME
DETAILS

നോട്ടു നിരോധനം: ഹരജികളില്‍ വേഗം തീര്‍പ്പുണ്ടാക്കണമെന്ന് മന്ത്രി തോമസ് ഐസക്

  
backup
November 09 2017 | 21:11 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2-2

തിരുവനന്തപുരം: പൊടുന്നനെ നോട്ടുകള്‍ അസാധുവാക്കിയതിന്റെ നിയമപരമായ നിലനില്‍പ്പു സംബന്ധിച്ച് സുപ്രിംകോടതിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ഇതേവരെ തീര്‍പ്പുണ്ടാകാത്തത് അത്യന്തം ഖേദകരമാണെന്ന് ധനമന്ത്രി തോമസ് ഐസക്. എത്രയും വേഗം നോട്ടു നിരോധനം സംബന്ധിച്ച പൊതുതാല്‍പര്യ ഹരജികളില്‍ തീര്‍പ്പുണ്ടാക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കറന്‍സിയുടെ വിശ്വാസ്യത ഒറ്റയടിക്കു പിന്‍വലിക്കാന്‍ പ്രധാനമന്ത്രിക്ക് അധികാരമില്ല. കഴിഞ്ഞ നവംബര്‍ എട്ടിനു നടന്നത് മോദിയുടെ അമിതാധികാരപ്രയോഗമാണ്. അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തി രാജ്യത്തിനും ജനതയ്ക്കും മേല്‍ നടത്തുന്ന ഇത്തരം അമിതാധികാരപ്രയോഗങ്ങള്‍ തടയാനും ചെറുക്കാനും പ്രതിവിധിയുണ്ടാക്കാനും സുപ്രിംകോടതിക്കു കടമയുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു ശ്രമം നമ്മുടെ പരമാധികാര കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
പൗരന്റെ കൈവശമിരിക്കുന്ന കറന്‍സി ഒരു നട്ടപ്പാതിരയ്ക്ക് അസാധുവായി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിക്ക് അവകാശമോ അധികാരമോ ഇല്ല. അങ്ങനെയൊരു ശുപാര്‍ശ ആര്‍.ബി.ഐ നല്‍കിയിട്ടില്ല. തങ്ങളോട് ആലോചിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും ഐസക് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago