നീതി എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാവണമെന്നത് സര്‍ക്കാര്‍ നയം: മുഖ്യമന്ത്രി
തിരുവനന്തപുരം: നീതി എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാവണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സോളാര്‍ കേസ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും അതിന്‍മേലുള്ള നടപടി റിപ്പോര്‍ട്ടും സഭയുടെ മേശപ്പുറത്തുവച്ച ശേഷം പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് വ്യക്തമായ നിയമോപദേശം തേടിയ ശേഷം മാത്രം കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന നിലപാട് സ്വീകരിച്ചത്.
കമ്മിഷനെ നിയമിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. എല്‍.ഡി.എഫിനോ ഈ സര്‍ക്കാരിനോ അതില്‍ പങ്കൊന്നുമില്ല. റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമാനുസൃതം നടപടി സ്വീകരിക്കുക എന്ന നിയമപരമായ ബാധ്യതയാണ് ഇപ്പോള്‍ നിര്‍വഹിക്കുന്നത്.
ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണം കമ്മിഷന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."