തട്ടത്തുമലയില്‍ മോഷണവും മോഷണശ്രമവും
കിളിമാനൂര്‍: തട്ടത്തുമല ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ വ്യാപാരകേന്ദ്രത്തില്‍ മോഷണശ്രമം. മണല്‍ വ്യാപാരകേന്ദ്രത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലെ ബാറ്ററികള്‍ മോഷ്ടാക്കള്‍ കടത്തിയതായും പരാതി.
തട്ടത്തുമലയില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍ റബേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷണശ്രമം നടന്നത്. പൂട്ട് ഉറപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് അടക്കംതകര്‍ത്ത നിലയിലാണ്.ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തട്ടത്തുമല ജങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന മണല്‍ വ്യാപാരകേന്ദ്രത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു വാഹനങ്ങളില്‍ നിന്നും മോഷ്ടാക്കള്‍ നാല്‍പതിനായിരത്തിലധികം രൂപയുടെ ബാറ്ററികള്‍ ഇളക്കി കടത്തി. കിളിമാനൂര്‍ പൊലിസ് സ്ഥലത്തെത്തി.
തട്ടത്തുമല കേന്ദ്രീകരിച്ച് നടക്കുന്ന മോഷണങ്ങളില്‍ നാട്ടുകാര്‍ പരിഭ്രമത്തിലാണ്. പ്രദേശത്ത് രാത്രികാല പൊലിസ് പട്രോളിങ് ഊര്‍ജ്ജിതപ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."