റിപ്പോര്‍ട്ടില്‍ ഇടപെടലുകള്‍ നടന്നു: ചെന്നിത്തല
തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ റിപ്പോര്‍ട്ടുകൊണ്ട് പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുതന്നെ ഇടപെടലുണ്ടായി. മുഖ്യമന്ത്രിയുടെയും എം.വി ജയരാജന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. ആഭ്യന്തര വകുപ്പിലെ ഉന്നതോദ്യോഗസ്ഥന് ജസ്റ്റിസ് ശിവരാജനെ പോയി കണ്ടിട്ടുമുണ്ട്. ഇത് സര്‍ക്കാര്‍തല ഇടപെടലിനു വ്യക്തമായ തെളിവാണ്. സര്‍ക്കാരിന് ആവശ്യമുള്ള തരത്തിലുള്ള റിപ്പോര്‍ട്ട് കമ്മിഷന് സമര്‍പ്പിച്ചത് അതുകൊണ്ടാണ്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിലുള്ളത്. വിശ്വാസ്യതയില്ലാത്ത റിപ്പോര്‍ട്ടാണിത്. ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."