HOME
DETAILS
MAL
സൂക്ഷിക്കാനിടമില്ല; നോട്ടുകളുടെ അച്ചടി പരിമിതപ്പെടുത്തി
backup
November 09 2017 | 22:11 PM
മുംബൈ: സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനെ തുടര്‍ന്ന് നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് പരിമിതപ്പെടുത്തി. ആര്.ബി.ഐയിലും മറ്റു വാണിജ്യ ബാങ്കുകളിലും അസാധു നോട്ടുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് സൂക്ഷിക്കാന്‍ ഇടമില്ലാത്ത സാഹചര്യമുണ്ടായതെന്ന് ആര്.ബി.ഐ പറയുന്നു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം പുതിയ രൂപത്തിലും ഭാവത്തിലും നോട്ടുകള്‍ ഇറക്കാന്‍ ആര്.ബി.ഐ തീരുമാനിച്ചിരുന്നു. എന്നാല്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്ത സാഹചര്യത്തില്‍ അച്ചടി പരിമിതപ്പെടുത്തിയതോടെ പുതിയ രൂപത്തിലുള്ള നോട്ടുകള്‍ വിപണിയിലെത്താന്‍ കാലതാമസം നേരിട്ടേക്കും. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ നോട്ട് ലഭ്യത ഉറപ്പുവരുത്താന്‍ ആര്.ബി.ഐ ശക്തമായ നീക്കം തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."