HOME
DETAILS
MAL
കണ്ണന്താനം രാജസ്ഥാനില്‍ നിന്ന് രാജ്യസഭയില്‍
backup
November 09 2017 | 22:11 PM
ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. എതിര്‍സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനെ തുടര്‍ന്ന് പത്രിക പിന്‍വലിക്കാനുള്ള അവസാനദിനമായ ഇന്നലെ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
എം. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തടര്ന്നാണ് രാജസ്ഥാനില്‍ രാജ്യസഭ സീറ്റ് ഒഴിവുവന്നത്. കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയിലാണ് കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നിര്‍വാഹകസമിതിയംഗമായ കണ്ണന്താനത്തെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനായിരുന്ന കണന്താനം കേരള, ഡല്‍ഹി കേഡറുകളില്‍ സേവനം ചെയ്തിരുന്നു. 2006- 2011ല്‍ അദ്ദേഹം ഇടതുപക്ഷ സ്വതന്ത്ര എം.എല്‍.എയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."