HOME
DETAILS
MAL
ഷര്‍ജീല്‍ ഖാന്റെ അപ്പീല്‍ തള്ളി
backup
November 09 2017 | 22:11 PM
കറാച്ചി: വാതുവയ്പ്പ് കേസിനെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് പാകിസ്താന് ബാറ്റ്സ്മാന് ഷര്‍ജീല്‍ ഖാന് സമര്‍പ്പിച്ച അപ്പീല്‍ തള്ളി. പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ച മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസായ സ്വതന്ത്ര ന്യായാധിപനാണ് അപ്പീല്‍ തള്ളിയത്. ഇക്കഴിഞ്ഞ സെപ്തംബറില്‍ അഴിമതി വിരുദ്ധ ട്രൈബ്യൂണലാണ് പാക് താരത്തിന് അഞ്ച് വര്‍ഷത്തെ വിലക്കും പിഴയും ശിക്ഷ വിധിച്ചത്. പാകിസ്താന് സൂപ്പര്‍ ലീഗ് ടി20 മത്സരത്തിനിടെ ഷര്‍ജീല്‍ ഖാനും മറ്റൊരു പാക് താരം ഖാലിദ് ലത്തീഫും ഒത്തുകളി നടത്തിയതായാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."