HOME
DETAILS
MAL
കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനം കോടതി റദ്ദാക്കി
backup
November 09 2017 | 23:11 PM
മാഡ്രിഡ്: ജനഹിത പരിശോധനയിലൂടെ കാറ്റലോണിയന്‍ ഭരണകൂടം നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനം സ്‌പെയിനിന്റെ ഭരണഘടനാ കോടതി റദ്ദാക്കി. സ്വാതന്ത്ര്യ പ്രഖ്യാപനത്തെ നിയമത്തിനെതിരേയുള്ള കടന്നാക്രമണമെന്നു വിശേഷിപ്പിച്ചായിരുന്നു കോടതിയുടെ നടപടി.
കഴിഞ്ഞ 27നായിരുന്നു കാറ്റലന്‍ ഭരണകൂടം സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്നു കേന്ദ്രഭരണം പ്രഖ്യാപിച്ചതടക്കം സ്‌പെയിന്‍ കടുത്ത നടപടികളിലേക്കു നീങ്ങിയതോടെ കാറ്റലന്‍ നേതാക്കള്‍ ബെല്‍ജിയത്തിലേക്കു കടന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ഇവരില്‍ ചിലരെ ജയിലിലടക്കുകയും ബെല്‍ജിയത്തില്‍ തുടര്‍ന്ന മുന്‍ കാറ്റലന്‍ പ്രസിഡന്റ് പുജിമോന്റടക്കം അഞ്ചുപേരെ അവിടെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."