കടല്‍ കടന്നെത്തുന്ന പൊടിയും മഞ്ഞും, അയല്‍ സംസ്ഥാനത്തെ തീ പുകയുന്ന പാടങ്ങളും; വിഷലിപ്തമായി ഡല്‍ഹി
ന്യൂഡല്‍ഹി: ഡല്‍ഹിയെ മൂടുന്ന വിഷപ്പുകക്ക് ദൂരെ മണലാരണ്യത്തില്‍ നിന്ന് കടല്‍ കടന്നെത്തുന്ന പൊടിക്കാറ്റും കാരണക്കാരനെന്ന് റിപ്പോര്‍ട്ട്. കുവൈത്ത്, ഇറാന്‍, സഊദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പൊടിക്കാറ്റാണ് കാതങ്ങള്‍ താണ്ടി ഇന്ത്യയിലെത്തുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു ആകാശക്കാഴ്ച നാസ പുറത്തു വിട്ടിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും ഈ സമയത്ത് അന്തരീക്ഷത്തിന്റെ മുകളിലത്തെ പാളിയിലൂടെ ഈ മേഖലയിലേക്ക് ശക്തമായ വായു സഞ്ചാരമുണ്ടാകും. പൊടികലര്‍ന്ന കാറ്റ് പാകിസ്താനിലൂടെയാണ് ഇന്ത്യയിലെത്തുക. അതിനിടെ പാകിസ്താനിലെ തണുത്ത അന്തരീക്ഷത്തില്‍ നിന്ന് ജലകണങ്ങള്‍ സ്വീകരിക്കും. പഞ്ചാബിലെ കൃഷിസ്ഥലങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്ന സമയമാണിത്. വായുപ്രവാഹത്തില്‍ ഈ പ്രദേശങ്ങളില്‍ നിന്നുള്ള പുക കൂടി കലരും.
ഡല്‍ഹിയിലെ തണുത്ത അന്തരീക്ഷം വായുവില്‍ ജലകണങ്ങളുടെ അളവ് കൂട്ടും. അതോടെ തലസ്ഥാന നഗരം കാഴ്ച മറക്കുന്ന തവിട്ടു പുകയില്‍ മൂടും. ഇത് ഒരു വിഷപ്പുതപ്പ് നഗരത്തിനു മേല്‍ സൃഷ്ടിച്ചിരിക്കുകയാണ്. ശൈത്യകാലത്ത് ഇത് പതിവാണെങ്കിലും വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഈ പുകയാണ് ഡല്‍ഹിയിലെ മലിനീകരണം രൂക്ഷമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരമായ ചൈനയിലെ ബെയ്ജിങിനേക്കാള്‍ പത്തിരട്ടി മലിനമാണ് ഈ വര്‍ഷം ഡല്‍ഹിയിലെ പുകയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഡല്‍ഹിയിലെ വായുവിലെ ഗുണനിലവാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം ഇപ്പോള്‍ 500 സ്‌കെയിലനുസരിച്ച് 486 പോയിന്റാണ്. നിലവാര സൂചികയനുസരിച്ച് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ സൂചിക 50 വരെയാകാമെന്നാണ് കണക്ക്. ശനിയാഴ്ചയോടെ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് ഞായറാവ്ച വരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും താല്‍ക്കാലിക വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. വായുമലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തേതുപോലെ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ട നമ്പര്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
The deadly smog. New Delhi,everything that’s wrong with India
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."