HOME
DETAILS
MAL
സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പ് നിര്‍ജീവമായെന്ന്
backup
August 13 2016 | 22:08 PM
കൊട്ടിയം: രൂക്ഷമായ വിലക്കയറ്റം കൊണ്ട് സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും സര്‍ക്കാര്‍ വിപണിയില്‍ ഒന്നും ചെയ്യുന്നില്ലെന്നും ആര്.എസ്പി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആര്. ശ്രീധരന്‍പിള്ള പറഞ്ഞു. കണ്ണനല്ലൂരില്‍ ആര്.എസ്.പി കുണ്ടറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിര്‍ജീവമായ അവസ്ഥയിലാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മണ്ഡലം സെക്രട്ടറി ജി. വേണുഗോപാല്‍ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം ലതികകുമാരി, ആര്.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം ഫിറോസ് ഷാ സമദ്, ആര്.എസ്.പി ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.കെ അന്‍സാരി, മഹേശ്വരന്‍പിള്ള പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."