രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഡിസംബര്‍ 12ന്?; ബി.ജെ.പിക്കൊപ്പമെന്ന് സൂചന
ചെന്നൈ: സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ അടുത്ത അനുയായി പറഞ്ഞതായി ന്യൂസ് 18 ചാനല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി പ്രവര്‍ത്തനമാരംഭിച്ച ശേഷം പിന്നീട് ബി.ജെ.പിയുമായി ചേര്‍ന്ന് മുന്നോട്ടു പോകുമെന്നും പേരു വെളിപെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതു മുതല്‍ അദ്ദേഹത്തെ ബി.ജെ.പി വിടാതെ പിന്തുടരുകയായിരുന്നു.
ഡിസംബര്‍ 12നാണ് രജനീകാന്തിന്റെ 67ാം ജന്മദിനം. ആ ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
പ്രമുഖ നടന്‍ കമല്‍ഹാസനും രാഷ്ട്രീയ രംഗത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിക്ഷീച്ചെങ്കിലും 'മയ്യം വിസില്‍'എന്ന പേരില്‍ ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ് പുറത്തിറക്കുകയാണുണ്ടായത്.
Rajinikanth, political entry, december 12
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."