ബഹുമാന്യനും ശക്തനുമായ വ്യക്തി; ചൈനീസ് പ്രസിഡന്റിനെ പ്രശംസയില്‍ പൊതിഞ്ഞ് ട്രംപ്
ബെയ്ജിങ്: നെയതന്ത്രബന്ധമുറപ്പിക്കാന്‍ അവസാന അടവും പയറ്റിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയില്‍ നിന്ന് മടങ്ങിയത്. ചൈനീസ് പ്രസിഡന്റിനെ വാനോളം പുകഴ്ത്തിയാണ് ട്രംപിന്റെ മടക്കം.
ബഹുമാനിതനും ചൈനീസ് ജനതയുടെ ശക്തനായ പ്രതിനിധിയുമാണ് ഷീ ചിന്‍പിങ്- ട്രംപ് പറഞ്ഞു. വാണിജ്യകാര്യങ്ങളെക്കുറിച്ചും ഉത്തര കൊറിയന്‍ വിഷയത്തെക്കുറിച്ചും വളരെ ഫലപ്രദമായ കൂടിക്കാഴ്ചയാണു ഷീയുമായി ഉണ്ടായത്. അദ്ദേഹത്തിന്റെയും പത്‌നി പെങ് ലിയുവാന്റെയും ആതിഥ്യം സ്വീകരിക്കാന്‍ സാധിച്ചതു വളരെ മഹത്തരമായ ഒന്നാണെന്നും ട്രംപ് പറഞ്ഞു.
ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണമെന്നു ട്രംപ് ചൈനയോട് ആഹ്വാനം ചെയ്തു. ഉത്തര കൊറിയന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതിനും അവരെ നിലയ്ക്കു നിര്‍ത്തുന്നതിനും എല്ലാ സഹായങ്ങളും ചെയ്യണമെന്ന് ട്രംപ്, ഷീ ചിന്‍പിങ്ങിനോട് അഭ്യര്‍ഥിച്ചു.
സന്ദര്‍ശനത്തിനിടെ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 25,000 കോടി ഡോളറിന്റെ ഇടപാടുകള്‍ക്കുള്ള കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.
President Donald Trump praises Chinese leader Xi Jinping as ‘highly respected’
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."