റയാന്‍ സ്‌കൂളിലെ കൊലപാതകം: പൊലിസിനെതിരെ നിയനടപടിക്കൊരുങ്ങി അശോകിന്റെ കുടുംബം
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവ് റയാന്‍ സ്‌കൂളില്‍ എട്ടു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായിരുന്ന ബസ് ജീവനക്കാരന്‍ പൊലിസിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് അതേ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിയാണെന്ന് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ കുടുംബം തീരുമാനിച്ചത്.
പൊലിസിനെതിരെ പരാതി നല്‍കുമെന്ന് അശോക് കുമാറിന്റെ കുടുംബം അറിയിച്ചു. കേസില്‍ അശോക് കുമാറിനെ മനഃപൂര്‍വ്വം പ്രതിയാക്കാനാണ് ആദ്യം കേസ് അന്വേഷിച്ച പൊലിസ് ശ്രമിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
'കൃത്രിമ തെളിവുകളുണ്ടാക്കി തന്റെ മകനെ ബലിയാടാക്കാനാണ് പൊലിസ് ശ്രമിച്ചതെന്ന കാര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. കുറ്റം സമ്മതിക്കുന്നതിനും മാധ്യമങ്ങള്‍ക്കുമുന്നില്‍ ഏറ്റുപറയുന്നതിനും അശോക് കുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും മയക്കു മരുന്നുകള്‍ നല്‍കുകയും ചെയ്തു'- അശോക് കുമാറിന്റെ പിതാവ് അമീര്‍ചന്ദ് പറഞ്ഞു.
നാട്ടുകാര്‍ മുഴുവന്‍ തന്നോടൊപ്പമുണ്ട്. നിയമ നടപടിയുമായി മുന്നോട്ടു പോവാന്‍ അവരാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതകം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അശോക് കുമാറിനെ അറസ്റ്റു ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ അശോക് കുമാര്‍ കുറ്റം സമ്മതിച്ചതായും പൊലിസ് പറഞ്ഞിരുന്നു.
ലൈംഗീകപീഡനം നടത്താനുള്ള ശ്രമം കുട്ടി തടഞ്ഞപ്പോള്‍ അശോക് കുമാര്‍ കുട്ടിയെ കൊന്നെന്നായിരുന്നു പൊലിസ് ഭാഷ്യം. എന്നാല്‍ ഇതിനെതിരെ അശോക് കുമാറിന്റെ ബന്ധുക്കള്‍ അന്നുതന്നെ രംഗത്ത് വന്നിരുന്നു. ഇയാളെ കേസില്‍ കുടുക്കിയതാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
സംഭവത്തില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചിലത് മറച്ചു വയ്ക്കുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കളും കുറ്റപ്പെടുത്തിയിരുന്നു.
Ryan Student Murder: Conductor to Sue Cops
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."