ആലപ്പുഴ കലക്റ്ററുടെ റിപ്പോര്‍ട്ടിനെ വിശ്വാസമില്ലാത്ത സര്‍ക്കാരിന് സരിതയുടെ കത്തിനെയാണ് വിശ്വാസം: കെ മുരളീധരന്‍
കൊല്ലം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തി. ആലപ്പുഴ ജില്ലാ കലക്റ്റര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിനെ വിശ്വാസമില്ലാത്ത സര്‍ക്കാരിന് സരിതയുടെ കത്തിനെയാണ് വിശ്വാസമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
സോളാര്‍ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മറ്റൊരു കമ്മിഷനെ നിയോഗിക്കണം. കൊല്ലം പ്രസ് ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
33 കേസുകളില്‍ ഉള്‍പ്പെട്ട പരാതിക്കാരി ഒരു ഇരയല്ല. റിപ്പോര്‍ട്ട് ഗൗരവപരമെന്ന് സുധീരന്‍ പറഞ്ഞത് സദുദ്ദേശ്യത്തോടെയാണ്. സോളാര്‍ കേസിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ നേരിടും. രാഷ്ട്രീയം നോക്കിയല്ല സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. എ.കെ.ജി സെന്ററിലെ സ്റ്റാഫ് ആയിരുന്നെങ്കില്‍ ഇതിനും നല്ല റിപ്പോര്‍ട്ട് ആയിരുന്നേനെയെന്നും മുരളീധരന്‍ പരിഹസിച്ചു.
യു.ഡി.എഫിനെ കരിതേക്കാന്‍ രാഷ്ട്രീയപ്രേരിതമായി തയാറാക്കിയ റിപ്പോര്‍ട്ട് ആണിത്. പരാതി പറയുന്നവരുടെ സൗന്ദര്യം പരിശോധിക്കാന്‍ ആരാണ് കമ്മിഷനെ ചുമതലപ്പെടുത്തിയത്. സരിത പണം കൊടുത്തതിനു രേഖയുണ്ടോയെന്നും സരിത പറഞ്ഞതൊക്കെ രേഖപ്പെടുത്തി വയ്ക്കാനാണോ കമ്മിഷനെ നിയോഗിച്ചതെന്നും മുരളീധരന്‍ ചോദിച്ചു.
സി.പി.എം അനുകൂല സംഘടനയുടെ സഹായം സോളാര്‍ കമ്മിഷന്‍ സ്വീകരിച്ചിട്ടുണ്ട്. കമ്മീഷനെ തീറ്റിപ്പോറ്റാനാണ് അധിക ചെലവുണ്ടായത്. സോളാര്‍ കമ്മിഷന് ഒരു കത്ത് മാത്രം എങ്ങനെ നഷ്ടപ്പെട്ടുവെന്നും മുരളീധരന്‍ ചോദിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."