ജി.എസ്.ടി: 177 ഉല്‍പന്നങ്ങള്‍ക്ക് നികുതി ഇളവ്
ഗുവാഹത്തി: വിവിധ വിഭാഗങ്ങളില്‍പെട്ട 177 ഉല്‍പന്നങ്ങള്‍ക്ക് ജി.എസ്.ടി കൗണ്‍സില്‍ ഇളവ് പ്രഖ്യാപിച്ചു. ഗുവഹാത്തിയില്‍ നടക്കുന്ന 23ാമത് ജി.എസ്.ടി കൗണ്‍സിലിലാണ് തീരുമാനം.
ഇളവുകള്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരമാണ് തീരുമാനം. 200 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ആഢംബര വിഭാഗത്തില്‍പെട്ട 50 ഉല്‍പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ തന്നെ തുടരാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.
നിത്യോപയോഗ വിഭാഗത്തില്‍പ്പെട്ട 177 ഉല്‍പന്നങ്ങളുടെ ചരക്ക് സേവന നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. ഷാംപൂ, വാച്ചുകള്‍, ഇന്‍സ്റ്റന്റ് കാപ്പി, ഡിറ്റര്‍ജന്റുകള്‍,പാദരക്ഷകള്‍ ,കൈകൊണ്ട് നിര്‍മിച്ച ഫര്‍ണിച്ചറുകള്‍, സ്‌കിന്‍ ക്രീം തുടങ്ങിയവയ്ക്ക് നികുതി ഭാരം കുറയും.
ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസകരമാകുന്ന രീതിയിലാണ് ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം എന്നാണ് സൂചന. റസ്‌റ്റോറന്റുകളുടെ ജി.എസ്.ടി ഏകീകരിക്കണമെന്ന ആവശ്യവും കൗണ്‍ലില്‍ ഉയര്‍ന്നു. നിലവില്‍ എ.സി റസ്‌റ്റോറന്റുകള്‍ക്ക് 18% ഉം നോണ്‍ എ.സി റസ്‌റ്റോറന്റുകള്‍ക്ക് 12%ഉം ആണ് ജി.എസ്.ടി. എന്നാല്‍ ഇത് 12 ശതമാനമായി ഏകീകരിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."