കെരറ്റോകോണസ്, അറിയാം.. കണ്ണിനെ രക്ഷിക്കാം
എന്താണ് കെരാറ്റോകോണസ്?
കണ്ണിലെ സുപ്രധാന ഭാഗമായ കോര്‍ണിയയ്ക്ക് രോഗം മൂലമോ അല്ലാതെയോ തകരാര്‍ പറ്റിയ ഒരു കോടി ആളുകള്‍ ഭൂമുഖത്തുണ്ടെന്നാണ് കണക്ക്. ഇതില്‍ പലരും കെരാറ്റോകോണസെന്ന അവസ്ഥ മൂലം കാഴ്ച്ചയ്ക്ക് തകരാറ് സംഭവിച്ചവരാണ്. ഈ അവസ്ഥയെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരക്കുന്നതിനായി ഈവര്‍ഷം മുതല്‍ നവംബര്‍ 10 ലോക കെരറ്റോകോണസ് ദിനമായി ആചരിക്കുകയാണ്.
കണ്ണിനു മുന്നില്‍ ഗോപുരം പോലെ തള്ളി നില്‍ക്കുന്ന സുതാര്യ പാളിയായ കോര്‍ണിയയുടെ സ്വാഭാവിക സ്ഥിതിയില്‍ നിന്ന് മാറി വ്യാപ്തി കുറഞ്ഞുവന്ന് കോണാകൃതിയില്‍ വെളിയിലേക്ക് ഉന്തിനില്‍ക്കുന്ന അവസ്ഥയിലെത്തുന്നതിനെയാണ് കെരാറ്റോകോണസ് എന്ന് വിളിക്കുന്നത്. ഇത് അപൂര്‍വവും വേദനാരഹിതവുമായ ഒരു അവസ്ഥയാണ്. കോര്‍ണിയയിലുണ്ടാക്കുന്ന മുറിവുകളും ജനിതക തകരാറും കെരാറ്റോകോണസിലേക്ക് നയിക്കും.
കോര്‍ണിയയുടെ രൂപമാറ്റം പാടുകളുണ്ടാക്കി ഇത് കോര്‍ണിയയുടെ സുതാര്യത ഇല്ലാതാക്കുകയും ക്രമേണ കാഴ്ച കുറയാനും കാരണമാവുകയും ചെയ്യും. ഒരുകണ്ണില്‍ മാത്രമോ അല്ലെങ്കില്‍ രണ്ടുകണ്ണുകളിലും വിത്യസ്ത രൂപത്തിലും വലിപ്പത്തിലും കെരാറ്റോകോണസ് കാണാം.
ഏഷ്യന്‍ വംശജരിലാണ് കെരാറ്റോകോണസ് സാധാരണയായി കണ്ടുവരുന്നത്. ആയിരത്തില്‍ ഒരാളെ ഇത് ബാധിക്കുന്നു. കൗമാരക്കാരിലും യുവാക്കളിലുമാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ഇന്ത്യയില്‍ ഒരു ലക്ഷം പേരില്‍ 2300 പേര്‍ക്ക് കെരാറ്റോകോണസ് ബാധിച്ചിട്ടുണ്ട് എന്ന് ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു.
കാരണങ്ങള്‍
കെരാറ്റോകോണസിന്റെ യഥാര്‍ത്ഥകാരണം കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ തുടരുകയാണ്. കെരാറ്റോകോണസിന് പല കാരണങ്ങള്‍ ഉണ്ടായേക്കാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കെരാറ്റോകോണസ് ഉണ്ടാവുകയോ ഡൗണ്‍സ് സിന്‍ഡ്രമോ ഉണ്ടെങ്കില്‍ കെരാറ്റകോണസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കണ്ണ് ശക്തമായി തിരുമ്മുന്നതിലൂടെയും കെരാറ്റോകോണസ് കണ്ണുകള്‍ അമര്‍ത്തി തിരുമ്മുന്നതാണ് മറ്റൊരു പ്രധാന കാരണം.
ആസ്ത്മ, ഹേ ഫീവര്‍, അലര്‍ജ്ജിയും മറ്റുമുള്ളവര്‍ തുടര്‍ച്ചായായും അമര്‍ത്തിയും തിരുമ്മന്നതിനിടെ കോര്‍ണ്ണിയയിലുണ്ടാക്കുന്ന ആഘാതവും കോര്‍ണിയയുടെ രൂപം മാറ്റത്തിനു കാരണമാകും. മര്‍ഫാന്‍സ് രോഗം, വെര്‍ണല്‍ കെരാട്ടോ കണ്‍ജക്റ്റിവിറ്റിസ്, റെറ്റിനൈറ്റിസ് പിഗ്മെന്റോസ, റെറ്റിനോപ്പതി ഓഫ് പ്രീമെച്ചുരിറ്റി (മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളിലെ റെറ്റിനോപ്പതി)
ലക്ഷണങ്ങള്‍
കെരാറ്റോകോണസ് രണ്ട് കണ്ണുകളെയും ബാധിക്കും. എന്നാല്‍, ഓരോ കണ്ണുകളിലെയും ലക്ഷണങ്ങള്‍ക്ക് വ്യത്യാസമുണ്ടാവാം. രോഗം മൂര്‍ച്ഛിക്കുന്നത് അനുസരിച്ച് ലക്ഷണങ്ങളിലും മാറ്റമുണ്ടാകും.
കോര്‍ണിയ പുറത്തേക്ക് തള്ളിവരിക, കാഴ്ച്ച മങ്ങുകയോ ഗ്ലെയറോ ഉണ്ടാവുക, ഫോട്ടോഫോബിയ അഥവ വെളിച്ചത്തോട് ഭയവും അസ്വസ്ഥതയുമുണ്ടാവുകക, കാഴ്ച തകരാറിലാവുക അല്ലെങ്കില്‍ മൂടല്‍ ഉണ്ടാകുക, കണ്ണടകള്‍ അടുത്തടുത്ത ഇടവേളകളില്‍ മാറ്റേണ്ടിവരിക
കോണ്ടാക്ട് ലെന്‍സ് ധരിക്കാന്‍ സാധിക്കാതെവരിക, അസ്റ്റിഗ്മാറ്റിസം എന്നിവ കെരറ്റോകോണസിന്റെ ലക്ഷണമാണ്.
രോഗനിര്‍ണയം
കെരാട്ടോമെട്രി: കോര്‍ണിയയില്‍ പ്രകാശത്തിന്റെ ഒരു വൃത്തം കേന്ദ്രീകരിച്ച് അതിന്റെ വളവ് കണക്കാക്കുന്നു. സ്ലിറ്റ്‌ലാമ്പ് പരിശോധന: ലംബമായുള്ള പ്രകാശരശ്മി കണ്ണിന്റെ ഉപരിതലത്തിലേക്ക് കടത്തിവിടുകയും ശക്തികുറഞ്ഞ ഒരു മൈക്രോസ്‌കോപിലൂടെ കണ്ണ് പരിശോധിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ കണ്ണിന് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും കോര്‍ണിയയുടെ ആകൃതിയും നിര്‍ണയിക്കാനാവും.
കോര്‍ണിയല്‍ ടോപ്പോഗ്രഫി: കണ്ണിന്റെ ചിത്രത്തില്‍ നിന്നും കണ്ണിന്റെ ഉപരിതലഭാഗങ്ങളുടെ മാപ്പിംഗ് നടത്തുന്നു. ഇതിലൂടെ കോര്‍ണിയയുടെ രൂപത്തിലുള്ള വിത്യാസങ്ങള്‍ കണ്ടുപിടക്കാനാവും. ഇതിലൂടെയും കോര്‍ണിയയുടെ ആകൃതിയിലുള്ള വിത്യാസവും മറ്റും കൃത്യമായി കണ്ടെത്താനാവും.
റിഫ്രാക്ഷന്‍: റെറ്റിനോസ്‌ക്കോപ്പു ഉപയോഗിച്ചുള്ള പരിശോധനയിലൂടെയും വിദഗ്ദനായ ഒപ്‌ടോമെട്രിസ്റ്റിനും ഓഫ്താല്‍മോളജിസ്റ്റിനും കെരാറ്റോകോണസ് കണ്ടുപിടിക്കാനാവും.
ചികിത്സ
കെരാറ്റോകോണസ് രോഗത്തിന്റെ രൂക്ഷതയും പുരോഗതിയും അനുസരിച്ചായിരിക്കും ചികിത്സ. പ്രാരംഭ ഘട്ടത്തില്‍ കണ്ണട ഉപയോഗിക്കുന്നതിലൂടെ കാഴ്ച പ്രശ്‌നം പരിഹരിക്കാവുന്നതാണ്. രോഗം മൂര്‍ച്ഛിക്കുന്നതിന് അനുസരിച്ച്, റിഫ്രാക്ഷന്‍ തുല്യമാക്കുന്നതിനും കാഴ്ചയിലെ അപഭ്രംശം ഇല്ലാതാക്കുന്നതിനും റിജിഡ് കോണ്ടാക്ട് ലെന്‍സുകളും നല്‍ക്കും. കെരാറ്റോകോണസ് ചികിത്സയ്ക്ക് വ്യത്യസ്ത തരങ്ങളിലുള്ള കോണ്ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കാറുണ്ട്.
സോഫ്റ്റ് കോണ്ടാക്ടുകള്‍: പ്രാരംഭ ഘട്ടത്തില്‍, അപഭ്രംശം സംഭവിച്ചതും മങ്ങിയതുമായ കാഴ്ച തകരാറുകള്‍ കോണ്ടാക്ട് ലെന്‍സുകള്‍ ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്.
റിജിഡ് ഗ്യാസ് പെര്‍മിയബിള്‍ കോണ്ടാക്ട് ലെന്‍സുകള്‍: വര്‍ധിച്ചുകൊണ്ടിരിക്കുന്ന കെരാറ്റോകോണസിനാണ് ഇത്തരം ലെന്‍സുകള്‍ ഉപയോഗിക്കുന്നത്. കോര്‍ണിയയ്ക്ക് പാകമാകുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ലെന്‍സുകള്‍ കാഴ്ച തകരാറിന് വേണ്ടരീതിയിലുള്ള പരിഹാരമാവുന്നു.
സ്‌ക്ലീറല്‍ ലെന്‍സുകള്‍: കണ്ണിന്റെ വെളുത്ത ഭാഗത്ത് (സ്‌ക്ലീറ) ആണ് ഈ ലെന്‍സ് ഉറപ്പിക്കുന്നത്. കോര്‍ണിയയിലെ മാറ്റങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.
പിഗ്ഗിബായ്ക്ക് ലെന്‍സുകള്‍: ഇത്തരം കോണ്ടാക്ട് ലെന്‍സുകളില്‍, കട്ടിയുള്ള ഒരു കോണ്ടാക്ട് ലെന്‍സ് കട്ടിയില്ലാത്ത ഒരു കോണ്ടാക്ട് ലെന്‍സിനു മുകളില്‍ ചേര്‍ത്തുവച്ചിരിക്കും. റിജിഡ് കോണ്ടാക്ട് ലെന്‍സുകള്‍ അസൗകര്യമാവുന്ന അവസരത്തിലാണ് ഇത്തരം ലെന്‍സുകള്‍ ശുപാര്‍ശചെയ്യുന്നത്.
ഹൈബ്രിഡ് ലെന്‍സുകള്‍: കൂടുതല്‍ സുഖപ്രദമായ ഉപയോഗത്തിനായി നിര്‍മ്മിച്ചിരിക്കുന്ന കട്ടിയുള്ള മധ്യഭാഗവും മൃദുവായ അരികുകളുമുള്ള പ്രത്യേകതരം ലെന്‍സുകളാണിവ. കണ്ണിലെ വടുക്കള്‍ കോണ്ടാക്ട് ലെന്‍സ് ഉപയോഗത്തിന് തടസ്സമാകുകയാണെങ്കില്‍ ശസ്ത്രക്രിയ ആവശ്യമായി വരും.
ശസ്ത്രക്രിയ
കോണ്ടാക്ട്‌ലെന്‍സ് കൂടുതല്‍ പാകമാകുന്നതിനായി, ചുരുക്കം ചില അവസരങ്ങളില്‍ ഇന്റാക്കുകളും (കോര്‍ണിയ പഴയ രൂപത്തിലാക്കുന്നതിന് വേണ്ടി രണ്ട് പ്ലാസ്റ്റിക് പോളിമര്‍ കഷണങ്ങള്‍ കോര്‍ണിയയില്‍ തിരുകുന്നു) ഇന്‍ട്രാകോര്‍ണിയല്‍ വളയങ്ങളും ഉപയോഗിക്കുന്നു.
കെരാേറ്റാപ്ലാസ്റ്റി: കോര്‍ണിയ വളരെ നേരിയതും പാടുകളും നിറഞ്ഞതും ആണെങ്കില്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ആവശ്യമായി വന്നേക്കും. ഡീപ് ആന്റീരിയര്‍ ലാമെല്ലര്‍ കെരാട്ടോപ്ലാസ്റ്റിയില്‍ കോര്‍ണിയയുടെ മുന്നിലെയും മധ്യഭാഗത്തെയും മാത്രം പാളികള്‍ മാറ്റിവയ്ക്കുന്നു. ഇത് കോര്‍ണിയ മുഴുവന്‍ മാറ്റിവയ്ക്കുന്നതിനെക്കാള്‍ പ്രയോജനപ്രദവും കുറഞ്ഞ സമയംകൊണ്ട് മുറിവുണങ്ങുന്നതുമായ രീതിയാണ്.കോര്‍ണിയ ശോഷിക്കുന്നതും കാഴ്ചയില്‍ വരുന്ന മാറ്റങ്ങളും ആറ് മാസത്തില്‍ ഒരിക്കല്‍ അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വിലയിരുത്തേണ്ടതാണ്.
പ്രതിരോധം
കെരാറ്റോകോണസിനെ പ്രതിരോധിക്കാന്‍ വ്യക്തമായ വഴികള്‍ ഒന്നും ഇല്ല. കെരാറ്റോകോണസ് ബാധിച്ചവര്‍ കണ്ണുകള്‍ തിരുമ്മുന്നത് പരമാവധി ഒഴിവാക്കണം.
സങ്കീര്‍ണതകള്‍
കെരാറ്റോകോണസ് ഇനി പറയുന്ന സങ്കീര്‍ണതകള്‍ ഉണ്ടാക്കിയേക്കാം; അക്യൂട്ട് കോര്‍ണിയല്‍ ഹൈഡ്രോപ്‌സ് (നേത്രപടലത്തിന്റെ വീക്കം), കോര്‍ണിയയിലേക്ക് അക്വസ് ഹ്യൂമര്‍ ചോരുന്നതു മൂലം ഉണ്ടാകുന്ന കോര്‍ണിയ വീക്കം. കാഴ്ച കുറയുക, കോര്‍ണിയയിലെ പാടുകള്‍, ഗ്ലെയര്‍, ക്രമരഹിതമായ അസ്റ്റിഗ്മാറ്റിസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."