ഭീം ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി
കൊച്ചി: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസായ ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) ആപ്പിന്റെ പുതിയ പതിപ്പായ ഭീം 1.4.1 പുറത്തിറക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും പുതിയ പതിപ്പ് ലഭിക്കും
സ്റ്റേഷനറി കട ഉടമസ്ഥര്‍ക്ക് സഹായികളെയും ഡെലിവറി ചെയ്യുന്നവരെയും കളക്ഷന്‍ ഏജന്റുമാരായി ചേര്‍ക്കുന്നതിനുള്ള സംവിധാനവും ഭീമിന്റെ പുതിയ പതിപ്പിലുണ്ട്. ആപ്പിലുള്ള 'ഐ ആം എ മെര്‍ച്ചന്റ്' എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് സ്വയം മര്‍ച്ചന്റായി മാറാനും അദ്ദേഹത്തിന്റെ ക്യു ആര്‍ കോഡ് ഏജന്റുമാര്‍ക്ക് കളക്ഷന് വേണ്ടി നല്‍കാനും സാധിക്കും.
പണം ഏജന്റുമാര്‍ക്ക് ലഭിച്ചാല്‍ ഉടമസ്ഥനും ഏജന്റുമാര്‍ക്കും എസ്.എം.എസ് ലഭിക്കും. 13 'ഭാഷകളില്‍ 'ഭീം ആപ്പ് ലഭ്യമാണ്. ഭാരത് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിനും ആപ്പ് സഹായകരമാണ്. ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 59 ബാങ്കുകള്‍ ഭീം പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്.
ദിവസം 24 മണിക്കൂറും വര്‍ഷത്തില്‍ 365 ദിവസവും ഭീം ആപ്പ് പ്രവര്‍ത്തിക്കും. ഇത് വഴി ബാങ്ക് ശാഖയില്‍ പോകാതെ തന്നെ ആളുകള്‍ക്ക് പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം. രണ്ട് കാര്യങ്ങളാണ് ഭീം ആപ്പ് ഉപയോഗിക്കുന്നതിന് വേണ്ടി ചെയ്യേണ്ടത്. ഒന്ന് ബാങ്ക് അകൗണ്ടുമായി ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കുക. രണ്ട് ഈ നമ്പറിലുള്ള സിം ഫോണില്‍ ഉപയോഗിക്കുക.
ഇത് വരെ 20 ദശലക്ഷം ഭീം ആപ്പുകളാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഭീം ആപ്പ് നിര്‍ദ്ദേശിക്കുകയുമാകാം. ഇപ്രകാരം ചെയ്യുമ്പോള്‍ നിര്‍ദ്ദേശിക്കുന്ന ആള്‍ക്കും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും ഒരു നിശ്ചിത അളവിലുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഇന്‍സന്റീവ് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."