HOME
DETAILS
MAL
കുല്ഭൂഷണ് ജാദവിനെ കാണാന്‍ ഭാര്യയ്ക്ക് അനുമതി
backup
November 10 2017 | 16:11 PM
കറാച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ കാണാന്‍ ഭാര്യയ്ക്ക് അനുമതി. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതാദ്യമായാണ് കുല്‍ഭൂഷണിന്റെ കുടുംബത്തില്‍പ്പെട്ടയാള്‍ക്ക് അദ്ദേഹത്തെ കാണാന്‍ അനുമതി നല്‍കുന്നത്. നേരത്തെ, ജാദവിന്റെ മാതാവ് അവന്തിക വിസയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല.
ഇന്ത്യയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കുല്‍ഭൂഷണിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇന്ത്യ- പാക് നയതന്ത്ര ബന്ധത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."