സ്വദേശിവത്കരണ മേഖലയില്‍ വിദേശികളെ തുടരാന്‍ അനുവദിക്കില്ലെന്ന് സഊദി
ജിദ്ദ: സഊദിയില്‍ സ്വദേശികള്‍ക്ക് സംവരണമേര്‍പ്പെടുത്തിയ ജോലികളില്‍ വിദേശികളെ തുടരാന്‍ അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം. നിയമലംഘനം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം വിദേശികള്‍ ജോലി ചെയ്യുന്നതായി കാണിച്ച് സ്വദേശികള്‍ മൊബൈല്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്.
കഴിഞ്ഞ ദിവസം അല്‍ മുര്‍സലാത്ത് കോപ്ലക്‌സില്‍ സ്വദേശികള്‍ മൊബൈല്‍ കടകളടച്ച് പ്രതിഷേധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വദേശികള്‍ക്ക് സംവരണം ചെയ്ത മേഖലയില്‍ വിദേശികള്‍ ജോലി ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയം ചൂണ്ടിക്കാട്ടി തൊഴില്‍ മന്ത്രാലയത്തിന് ഇവര്‍ പരാതിയും നല്‍കി. ഇതിനു പിന്നാലെയാണ് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
സഊദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ മേഖലകളുണ്ട്. ഇവിടെ വിദേശികള്‍ ജോലി ചെയ്യുന്നില്ലെന്ന് തൊഴില്‍ മന്ത്രാലയം പരിശോധന നടത്തി ഉറപ്പുവരുമെന്നാണ് അറിയിപ്പ്. മൊബൈല്‍ മേഖല 100 സ്വദേശിവത്കരിച്ചതാണ്. സ്വദേശികള്‍ക്ക് അവകാശപ്പെട്ട ഏതെങ്കിലും ജോലിയില്‍ വിദേശികളെ കണ്ടത്തെിയാല്‍ ഇവര്‍ക്ക് പിഴ ചുമത്തി നാടുകടത്തും. സ്ഥാപനങ്ങളാണ് കുറ്റക്കാരെങ്കില്‍ പിഴ സ്ഥാപനത്തിന് വീഴും. നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യ ഇരട്ടിക്കും.
അതേസമയം സംവരണം ഏര്‍പ്പെടുത്തിയ മേഖലയില്‍ സ്വദേശികളുടെ പേരില്‍ നടത്തപ്പെടുന്ന ബിനാമി സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടത്തെനായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ സഊദിയില്‍ വിദേശികള്‍ക്കുള്ള തൊഴിലവസരങ്ങള്‍ വന്‍ തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ടുണ്ട്. ആശ്രിത ലെവി പ്രാബല്യത്തില്‍ വന്നതിനു ശേഷം തൊഴില്‍ മേഖലയില്‍ വിദേശ വനിതകളുടെ എണ്ണം കുറഞ്ഞു. ഷോപ്പിങ് മാളുകളില്‍ സ്വദേശിവത്കരണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചതായി തൊഴില്‍ മന്ത്രി അറിയിച്ചു.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം രാജ്യത്ത് വന്‍തോതില്‍ കുറയുന്നതായി ഇത് സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രം 1,61,500 വിദേശ തൊഴിലാളികള്‍ കുറഞ്ഞു. ആശ്രിത വിസയില്‍ ഉള്ളവര്‍ക്ക് പുതിയ ലെവി പ്രാബല്യത്തില്‍ വന്നതിനു ശേഷം വിദേശ വനിതകള്‍ വന്‍ തോതില്‍ തിരിച്ചു പോകാന്‍ തുടങ്ങിയതായും, അതുകൊണ്ട് തന്നെ വിദേശ വനിതാ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായും ജദ്‌വ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഈ കാലയളവില്‍ സ്വകാര്യ മേഖലയില്‍ 28,900 സഊദി ജീവനക്കാര്‍ വര്‍ധിച്ചു. ഇതില്‍ 40 ശതമാനവും സഊദി വനിതകളാണ്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ 16 ശതമാനം കുറഞ്ഞു.
ഈ വര്‍ഷം ആദ്യത്തെ ആറു മാസത്തിനിടയില്‍ ജോലി ലഭിച്ചത് 92,300 സ്വദേശികള്‍ക്കാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ജോലി ലഭിച്ചത് 52,000 പേര്‍ക്ക് മാത്രമായിരുന്നു. അടുത്ത ജൂണ്‍ മാസത്തില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതോടെ കൂടുതല്‍ സഊദി വനിതകള്‍ തൊഴില്‍രംഗത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം ധനകാര്യം, വാണിജ്യം, വ്യവസായം, സേവനം എന്നീ മേഖലകളില്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരണം കൊണ്ടു വരാനാണ് നീക്കമെന്ന് തൊഴില്‍ മന്ത്രി അലി അല്‍ ഗഫീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."