HOME
DETAILS

അരീക്കോട് സൗന്ദര്യവല്‍ക്കരണം കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി ആറുമാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കും

  
backup
November 10 2017 | 19:11 PM

%e0%b4%85%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95

 

അരീക്കോട്: ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുന്ന അരീക്കോട് നഗരത്തിന് പുതുമുഖം പകരാന്‍ നഗര സൗന്ദര്യവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കൈയേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചു.
ആദ്യഘട്ടത്തില്‍ അരീക്കോട് പാലം മുതല്‍ വാഴക്കാട് റോഡ് ജങ്ഷന്‍ വരെയുള്ള ഭാഗങ്ങളിലാണ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കുന്നത്. ഇതിന്റെ ഭാഗമായി മുക്കം റോഡിലെ മുഴുവന്‍ കച്ചവടക്കാരെയും ഒഴിപ്പിച്ചു.
പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് അരീക്കോട് മേഖലയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും പിന്തുണയര്‍പ്പിച്ചിരുന്നു.
വിജയാ ടാക്കീസ് മുതല്‍ പത്തനാപുരം പാലം വരെ ഒന്നര കിലോമീറ്റര്‍ ദൂരമാണ് പദ്ധതി നടപ്പാക്കാന്‍ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. റോഡ് വീതികൂട്ടിയും നടപ്പാതകള്‍ നിര്‍മിച്ചും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സൗകര്യമൊരുക്കുന്ന വിധമാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
ആധുനിക സംവിധാനങ്ങളോടെ നഗരം പ്രകാശ പൂരിതമാക്കാനും ചെടികള്‍ നട്ടും മറ്റും നഗരം കൂടുതല്‍ മനോഹരമാക്കാനും പദ്ധതിയുണ്ട്. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും ഓട നിര്‍മാണത്തിനുള്ള പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യഘട്ട പ്രവൃത്തികള്‍ക്ക് 2.6 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ജൂണില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ മാസത്തില്‍ പ്രവൃത്തി ആരംഭിക്കുമെന്നാണ് എം.എല്‍.എ അറിയിച്ചിരുന്നതെങ്കിലും ഈ മാസം മൂന്നിനാണ് പ്രവൃത്തിയാരംഭിച്ചത്.
ആറുമാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. എടവണ്ണയില്‍ വിജയകരമായി പൂര്‍ത്തീകരിച്ച പദ്ധതിയാണ് അരീക്കോടും നടപ്പാക്കുന്നതെങ്കിലും ടൗണില്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന കച്ചവടക്കാരെ ഒഴിപ്പിക്കല്‍ പദ്ധതിക്ക് പ്രയാസം സൃഷ്ടിക്കും.
നിലവില്‍ പ്രവൃത്തിയാരംഭിച്ച ഗ്രൗണ്ടിന്റെ ഭാഗങ്ങളില്‍ ആവശ്യത്തിനുള്ള വിസ്തൃതിയുണ്ടെങ്കിലും ടൗണില്‍ പലയിടങ്ങളിലും റോഡിന്റെ ഇരുവശവും വീതി കുറഞ്ഞ രീതിയിലാണ്.
പദ്ധതിക്കായി വ്യാപാരികള്‍ പൂര്‍ണമായും സഹകരിക്കുമെന്നും പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നതായും പദ്ധതിയുടെ ചുമതലയുള്ള പ്രസീദ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago