മഞ്ചേരിയില്‍ ഓട്ടോ തൊഴിലാളികള്‍ക്കെതിരെയും തെരുവുകച്ചവടക്കാര്‍ക്കെതിരെയും കേസെടുത്തു
മഞ്ചേരി: മഞ്ചേരി നഗരത്തില്‍ പെര്‍മിറ്റില്ലാതെ സര്‍വിസ് നടത്തിയ 25 ഓട്ടോകള്‍ക്കെതിരേ ട്രാഫിക്ക് പൊലിസ് കേസെടുത്തു.
ടൗണില്‍ ട്രാക്കില്‍ നിര്‍ത്താതെ റോഡ് ഭാഗങ്ങളില്‍ നിന്ന് യാത്രക്കാരുമായി സര്‍വിസ് നടത്തുകയാണ് ഇത്തരം ഓട്ടോകളെന്ന് പൊലിസ് പറഞ്ഞു .പെര്‍മിറ്റിനു വിരുദ്ധമായ രീതിയില്‍ സര്‍വിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ ട്രാഫിക്ക് പൊലിസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്.കൂടാതെ നഗരത്തിലെ മലപ്പുറം ,പാണ്ടിക്കാട് റോഡുകളില്‍ അനധികൃതമായി തെരുവു കച്ചവടം നടത്തിയ 15 പേര്‍ക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.
മഞ്ചേരി നഗരത്തില്‍ തെരുവു കച്ചവടം അനിയന്ത്രിതമായി വര്‍ധിച്ചിരിക്കുകയാണ്. മലപ്പുറം, പാണ്ടിക്കാട് റോഡുകളിലാണ് വലിയതോതില്‍ തെരുവുകച്ചവടം നടക്കുന്നത്. നടപ്പാതകള്‍ മുഴുവനായും കച്ചവടക്കാര്‍ കൈയേറി കച്ചവടം നടത്തുകയാണ്.
ഇതുകാരണം നഗരത്തില്‍ കനത്ത തിരക്കും ഗതാഗതകുരുക്കുമനുഭവപ്പെടുകയാണ്.
നടപ്പാതകളില്‍ തെരുവുകച്ചവടക്കാരുടെ വില്‍പ്പന വസ്തുക്കള്‍ നിരത്തിവെച്ചതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.
സാധാരണ തെരുവു കച്ചവടത്തിനു പുറമെ വൈകുന്നേരമാവുന്നതോടെ ഗുഡ്‌സ് വാഹനങ്ങളില്‍ ഫ്രൂട്‌സ്- വെജിറ്റബിള്‍ കച്ചവടം കൂടിയാവുന്നതോടെ നഗരത്തിലെ തിരക്കു അനിയന്ത്രിതമായി വര്‍ധിക്കുന്നു. പൊലിസ് നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും കച്ചവടം തുടരുകതന്നെയാണ്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കച്ചവടം ചെയ്ത ഏതാനും ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ പൊലിസ് പിടികൂടിയിരുന്നു. യാത്രക്കാര്‍ക്കു പ്രയാസം സൃഷ്ടിച്ച് തെരുവുകച്ചവടം തുടര്‍ന്നാല്‍ കര്‍ശനമായ നടപടികളുമായി മുന്നോട്ടുപൊവുമെന്ന് മഞ്ചേരി ട്രാഫിക്ക് എസ്.ഐ ജാബിര്‍ പറഞ്ഞു.സബ് ഇന്‍സ്‌പെകടര്‍മാരായ സുബ്രമണ്യന്‍,മുഹമ്മദ്, സി.പി.ഒ സക്കീര്‍, ഉണ്ണികൃഷ്ണന്‍, അരുണ്‍, നിഷാദ്,സതീഷ് ം റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."