യു.ഡി.എഫ് പടയൊരുക്കം ജാഥ നാളെ പെരിന്തല്‍മണ്ണയില്‍
പെരിന്തല്‍മണ്ണ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വഞ്ചനക്കെതിരേ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന സമര ജാഥയ്ക്ക് നാളെ വൈകിട്ട് ആറിന് പെരിന്തല്‍മണ്ണയില്‍ സ്വീകരണം ഒരുക്കും. ഇന്നലെ ജില്ലയില്‍ പര്യടനം തുടങ്ങിയ ജാഥയുടെ ജില്ലാ തല സമാപനം കൂടിയാണ് പെരിന്തല്‍മണ്ണയില്‍ നടക്കുക.
ജാഥയുടെ ഭാഗമായി നടത്തുന്ന കോടി ഒപ്പുശേഖരണം ഇതിനോടകം മണ്ഡലത്തില്‍ പൂര്‍ത്തിയായി. 117 ബൂത്തുകളില്‍ നിന്നായി ഒരു ലക്ഷത്തോളം പേര് സര്‍ക്കാറുകളുടെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധ ഒപ്പുകള്‍ രേഖപ്പെടുത്തി.
ജാഥയുടെ പ്രചാരണാര്‍ഥം എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു. യുവജന വിദ്യാര്‍ഥി സംഗമം, വനിതാ സംഗമം, തൊഴിലാളി സംഗമം തുടങ്ങിയവ പൂര്‍ത്തിയാക്കി.
എം.എല്‍.എ യുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ വാഹന പ്രചാരണ ജാഥ ആരംഭിച്ചു. ബൂത്തുകള്‍ കേന്ദീകരിച്ച് ശേഖരിച്ച ഒപ്പുകള്‍ എം.എല്‍.എ ഏറ്റുവാങ്ങും.
ജാഥയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായുള്ള കലാ ജാഥ ഇന്ന് വൈകീട്ട് പെരിന്തല്‍മണ്ണയില്‍ എത്തും. കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ വേദിയില്‍ ആദരിക്കും. നാളെ കോടതിപ്പടിയില് ചേരുന്ന പൊതുസമ്മേളനത്തില്‍ യു.ഡി.എഫ് ന്റെ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.സുധാകരന് മുഖ്യ പ്രഭാഷണം നടത്തും. എം.പി വീരേന്ദ്രകുമാര്‍, ഷിബു ബേബി ജോണ്‍, എം.കെ മുനീര്‍, ജോണി നെല്ലൂര്‍, സി.പി ജോണ്‍, എ.എ അസിസ്, ഷാനിമോള്‍ ഉസ്മാന് തുടങ്ങിയവര്‍ പങ്കെടുക്കും.യു.ഡി.എഫ് പടയൊരുക്കത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയിലേക്ക് പ്രവാസി ലീഗ് പെരിന്തല്‍മണ്ണ കമ്മിറ്റിയുടെ 51 കസേരക്കള് പ്രതിപക്ഷ നേതാവിന് കൈമാറും. വാര്‍ത്താ സമ്മേളനത്തില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ, മണ്ഡലം യു.ഡി.എഫ് ചെയര്മാന് സി സേതുമാധവന്, കണ്‍വീനര്‍ അഡ്വ. എസ് അബ്ദുസ്സലാം, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എ.കെ മുസ്ഥഫ, കെ.പി.സി.സി അംഗം വി.ബാബുരാജ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം സക്കീര്‍ ഹുസൈന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."